Friday, March 13, 2026 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.37 PM

അമോറിം പുറത്ത്‌

uploads/news/2026/01/819268/sp4.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ കോച്ച്‌ റൂബന്‍ അമോറിമിനെ പുറത്താക്കി. തരംതാഴ്‌ത്തല്‍ ഭീഷണി നേരിടുന്ന ലീഡ്‌സ്‌ യുണൈറ്റഡിനെതിരേ സമനില വഴങ്ങിയ ശേഷം ബോര്‍ഡിനെ വിമര്‍ശിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ്‌ നടപടി.
ഡാരന്‍ ഫ്‌ളെച്ചറിനെ താല്‍ക്കാലിക കോച്ചായി ചുമതലയേല്‍പ്പിച്ചതായി യുണൈറ്റഡ്‌ അധികൃതര്‍ വ്യക്‌തമാക്കി. ബേണ്‍ലീക്കെതിരായ മത്സരത്തില്‍ ഡാരന്‍ ഫ്‌ളെച്ചര്‍ ടീമിനെ പരിശീലിപ്പിക്കും. അണ്ടര്‍ 18 കോച്ചായ ഡാരന്‍ ഫ്‌ളെച്ചര്‍ മിഡ്‌ഫീല്‍ഡര്‍ കൂടിയായിരുന്നു. 63 മത്സരങ്ങളില്‍ യുണൈറ്റഡിനെ കോച്ചായിരുന്ന അമോറിം 25 ജയങ്ങള്‍ കുറിച്ചു. 23 തോല്‍വികള്‍ നേരിട്ട കോച്ച്‌ 15 സമനിലകളും വഴങ്ങി. പോര്‍ചുഗലുകാരനായ അമോറിം 14 മാസമാണു യുണൈറ്റഡിനൊപ്പമുണ്ടായിരുന്നത്‌. മനസില്ലാ മനസോടെയാണു കോച്ചിനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നു യുണൈറ്റഡ്‌ക്ല ബ്ബിന്റെ പ്രസ്‌താവനയില്‍ പറയുന്നത്‌. സീസണിലെ 20 കളികളില്‍ എട്ട്‌ എണ്ണത്തില്‍ മാത്രമാണ്‌ യുണൈറ്റഡിന്‌ വിജയിക്കാനായത്‌. 31 പോയന്റുമായി ടീം ആറാമതാണ്‌. ഒരു മാറ്റം വരുത്താന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന്‌ക്ല ബ്‌ നേതൃത്വം മനസില്ലാ മനസോടെ തീരുമാനിച്ചിരിക്കുന്നു എന്നാണ്‌ പ്രസ്‌താവന. ലീഗില്‍ ഒന്നാം സ്‌ഥാനത്തുള്ള ആഴ്‌സണലിനേക്കാള്‍ 17 പോയിന്റ്‌ പിന്നിലാണ്‌ യുണൈറ്റഡ്‌. കളിച്ച അവസാന അഞ്ച്‌ മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണു ടീമിന്‌ ജയിക്കാനായത്‌. കഴിഞ്ഞ സീസണില്‍ ടീമിനെ യൂറോപ്പ ലീഗ്‌ ഫൈനലിലെത്തിച്ചതാണ്‌ അമോറിന്റെ ഏറ്റവും മികച്ച പ്രകടനം.
അമോറിമിന്റെ 4-3-4 ഫോര്‍മേഷനും വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.ക്ല ബ്ബ്‌ മാനേജ്‌മെന്റും കോച്ചും തമ്മിലെ ബന്ധത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഒമര്‍ ബെറാഡ, ഫുട്‌ബോള്‍ ഡയറക്‌ടര്‍ ജേസണ്‍ വില്‍കോക്‌സ്‌ എന്നിവരുള്‍പ്പെടെയുള്ള നേതൃത്വ സംഘമാണ്‌ അമോറിമിനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്‌. കഴിഞ്ഞ സീസണില്‍ പുറത്താക്കപ്പെട്ട എറിക്‌ ടെന്‍ ഹാഗിന്‌ പകരമാണ്‌ സ്‌പോര്‍ട്ടിങ്ങില്‍ നിന്ന്‌ യുണൈറ്റഡ്‌ റൂബന്‍ അമോറിമിനെ മാഞ്ചെസ്‌റ്ററിലെത്തിച്ചത്‌. 2027 വരെ അദ്ദേഹത്തിനു കരാറുണ്ടായിരുന്നു.

Ads by Google
Monday 05 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW