Saturday, March 14, 2026 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.37 PM

റൂട്ട്‌ പിടിച്ചു

uploads/news/2026/01/819266/sp2.jpg

സിഡ്‌നി: ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയിലെ അവസാന മത്സരവും ആവേശകരമായി തുടരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 384, ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് രണ്ടിന്‌ 166. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ മിച്ചല്‍ നെസര്‍ (ഒന്ന്‌), ഓപ്പണര്‍ ട്രാവിസ്‌ ഹെഡ്‌ (87 പന്തില്‍ 91) എന്നിവരാണു ക്രീസില്‍.
ജേക്ക്‌ വെതറാള്‍ഡ്‌ (36 പന്തില്‍ 21), മാര്‍നസ്‌ ലാബുഷാഗെ (68 പന്തില്‍ 48) എന്നിവരാണു പുറത്തായത്‌. ഇംഗ്ലണ്ട്‌ നായകന്‍ ബെന്‍ സ്‌റ്റോക്‌സാണു രണ്ടു വിക്കറ്റുമെടുത്തത്‌. മൂന്ന്‌ വിക്കറ്റിന്‌ 211 റണ്‍ എന്ന നിലയിലാണ്‌ ഇംഗ്ലണ്ട്‌ രണ്ടാം ദിവസം കളി തുടര്‍ന്നത്‌. ജോ റൂട്ടിന്റെ സെഞ്ചുറിയും (242 പന്തില്‍ 160) ഹാരി ബ്രൂക്കിന്റെ (97 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 84) അര്‍ധ സെഞ്ചുറിയും അവരെ മികച്ച സ്‌കോറിലെത്തിച്ചു. ബ്രൂക്കിനെ സ്‌റ്റീവ്‌ സ്‌മിത്തിന്റെ കൈയിലെത്തിച്ച്‌ സ്‌കോട്ട്‌ ബോലന്‍ഡാണ്‌ സെഞ്ചുറി കൂട്ടുകെട്ട്‌ പൊളിച്ചത്‌.
പിന്നാലെ വന്ന ബെന്‍ സ്‌റ്റോക്‌സിന്‌ റണ്ണെടുക്കാനായില്ല. ഇംഗ്ലീഷ്‌ നായകനെ മിച്ചല്‍ സ്‌റ്റാര്‍ക്‌ വിക്കറ്റ്‌ കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈയിലെത്തിച്ചു. റൂട്ടിനെ നെസര്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. ജാമി സ്‌മിത്ത്‌ (76 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 46), വില്‍ ജാക്‌സ് (62 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 27) എന്നിവരാണു തുടര്‍ന്നു വന്നവരില്‍ പിടിച്ചു നിന്നത്‌. ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചുിരുന്നു. സാക്‌ ക്രൗളിയും (16) ബെന്‍ ഡക്കറ്റും (24 പന്തില്‍ 27) ചേര്‍ന്നാണ്‌ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്‌. ബെന്‍ ഡക്കറ്റിനെ വിക്കറ്റ്‌ കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈയിലെത്തിച്ച്‌ മിച്ചല്‍ സ്‌റ്റാര്‍ക്കാണു ആദ്യ വിക്കറ്റെടുത്തത്‌്. ക്രൗളിയെ മിച്ചല്‍ നെസര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. 23 പന്തില്‍ 10 റണ്ണെടുത്ത ജേക്കബ്‌ ബെതലിനു പിടിച്ചു നില്‍ക്കാനായില്ല.
സ്‌കോട്ട്‌ ബോലന്‍ഡിന്റെ പന്തില്‍ അലക്‌സ് ക്യാരിയാണു ക്യാച്ചെടുത്തത്‌. ഓസീസിനായി നെസര്‍ നാല്‌ വിക്കറ്റും സ്‌റ്റാര്‍ക്കും ബോലന്‍ഡും രണ്ട്‌ വിക്കറ്റ്‌ വീതവും കാമറൂണ്‍ ഗ്രീന്‍, മാര്‍നസ്‌ ലാബുഷാഗെ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. ടെസ്‌റ്റില്‍ ജോ റൂട്ടിന്റെ 41-ാം സെഞ്ചുറിയാണിത്‌. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങിന്റെ റെക്കോഡിനൊപ്പമെത്താന്‍ റൂട്ടിനായി.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ (51), ജാക്ക്‌ കാലിസ്‌ (45) എന്നിവരാണു ടെസ്‌റ്റിലെ സെഞ്ചുറിക്കണക്കില്‍ ഒന്നും രണ്ടും സ്‌ഥാനങ്ങളില്‍. 2021 മുതല്‍ 24 ടെസ്‌റ്റ് സെഞ്ചുറികളാണു റൂട്ട്‌ അടിച്ചെടുത്തത്‌. ഈ കാലയളവില്‍ മറ്റൊരു ബാറ്റര്‍ക്കും പത്തിലധികം സെഞ്ചുറിയടിക്കാനായില്ല. ഹാരി ബ്രൂക്ക്‌, കെയ്‌ന്‍ വില്യംസണ്‍, സ്‌റ്റീവ്‌ സ്‌മിത്ത്‌, ശുഭ്‌മന്‍ ഗില്‍ എന്നിവര്‍ 10 സെഞ്ചുറികള്‍ വീതം നേടി. ട്രാവിസ്‌ ഹെഡിന്റെ കരുത്തിലാണ്‌ ഓസീസ്‌ സ്‌കോര്‍ ഉയര്‍ത്തിയത്‌. 2025-26 ആഷസ്‌ സീസണില്‍ 500 റണ്ണെടുക്കുന്ന ആദ്യ താരമാകാന്‍ ഹെഡിനായി. ഒരു തകര്‍പ്പന്‍ റെക്കോഡ്‌ സ്വന്തമാക്കാനും താരത്തിനായി. 2019 നു ശേഷം ആഷസില്‍ 500 ലധികം റണ്ണെടുക്കുന്ന ഓസീസ്‌ ബാറ്ററാണ്‌. 2019 ല്‍ സ്‌റ്റീവ്‌ സ്‌മിത്ത്‌ 500 ലധികം റണ്ണെടുത്തിരുന്നു. ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മധ്യനിരയില്‍ ബാറ്റ്‌ ചെയ്‌ത ഹെഡ്‌ഡ് നാനൂറിലധികം റണ്ണെടുത്തിരുന്നു.

Ads by Google
Monday 05 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW