Saturday, March 14, 2026 Last Updated 48 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.37 PM

പിന്നെയും വൈഭവം

uploads/news/2026/01/819265/sp1.jpg

ബെനോനി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ യൂത്ത്‌ ഏകദിന ക്രിക്കറ്റ്‌ (അണ്ടര്‍ 19) പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട്‌ മത്സരങ്ങളും ജയിച്ചാണ്‌ ഇന്ത്യ പരമ്പര നേടിയത്‌്.
ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീം 245 റണ്ണെടുത്തു. പ്രതികൂല കാലാവസ്‌ഥയെ തുടര്‍ന്ന്‌ ഇന്ത്യ രണ്ടിന്‌ 176 റണ്ണെന്ന നിലയില്‍ നില്‍ക്കേ മത്സരം നിര്‍ത്തി. മഴനിയമ പ്രകാരം ഇന്ത്യ ജയമുറപ്പിക്കുകയായിരുന്നു. നായകനും ഓപ്പണറുമായ വൈഭവ്‌ സൂര്യവംശി (24 പന്തില്‍ 10 സിക്‌സറും ഒരു ഫോറുമടക്കം 68), മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ്‌ (19 പന്തില്‍ 20) എന്നിവരാണു പുറത്തായത്‌. മൈക്കിള്‍ ക്രൂസികാംപാണ്‌ ഇരുവരെയും പുറത്താക്കിയത്‌.
വേദാന്ത്‌ ത്രിവേദി (57 പന്തില്‍ 31), അഭിഗ്യാന്‍ കുണ്ടു (42 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 48) എന്നിവര്‍ പുറത്താകാതെനിന്നു. ടോസ്‌ നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ മുഹമ്മദ്‌ ബുല്‍ബുലിയ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ജാസന്‍ റൗളേഴ്‌സിന്റെ (113 പന്തില്‍ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 114) സെഞ്ചുറിയാണ്‌ അവരെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്‌. ഇന്ത്യക്കായി കിഷന്‍ സിങ്‌ 46 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ആര്‍.എസ്‌. അംബ്രിഷ്‌ രണ്ട്‌ വിക്കറ്റും ദീപേഷ്‌ ദേവേന്ദ്രന്‍, കനിഷ്‌ക ചൗഹാന്‍, ഖിലാന്‍ പട്ടേല്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. മലയാളി താരം മുഹമ്മദ്‌ ഇനാന്‌ വിക്കറ്റെടുക്കാനായില്ല. ഏഴ്‌ ഓവര്‍ എറിഞ്ഞ ഇനാന്‍ 47 റണ്‍ വിട്ടുകൊടുത്തു. 15 പന്തില്‍ 50 റണ്ണെടുത്ത വൈഭവ്‌ സൂര്യവംശി യൂത്ത്‌ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയും കുറിച്ചു. ഋഷഭ്‌ പന്തിന്റെ 18 പന്തിലെ അര്‍ധ സെഞ്ചുറിയാണു പഴങ്കഥയായത്‌. 2016 ലെ അണ്ടര്‍ 19 ലോകകപ്പില്‍ നേപ്പാളിനെതിരേ ധാക്കയില്‍ നടന്ന മത്സരത്തിലാണു ഋഷഭ്‌ പന്ത്‌ 18 പന്തില്‍ 50 റണ്ണെടുത്തത്‌.
അര്‍ധ സെഞ്ചുറി കൂടാതെ രണ്ട്‌ ക്യാച്ചുകളുമെടുത്ത വൈഭവ്‌ സൂര്യവംശിയാണു മത്സരത്തിലെ താരം. ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിച്ചതോടെ സൂര്യവംശിയ്‌ക്ക് ലോക റെക്കോഡ്‌ സ്വന്തമായിരുന്നു. യൂത്ത്‌ ഏകദിനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നായകനാണ്‌ 14 വയസുകാരനായ സൂര്യവംശി. പാകിസ്‌താന്‍ താരം അഹമ്മദ്‌ ഷെഹ്‌സാദിന്റെ റെക്കോഡാണ്‌ വൈഭവ്‌ മറികടന്നത്‌.
ഓസ്‌ട്രേലിയക്കെതിരായ യൂത്ത്‌ ഏകദിനത്തില്‍ പാക്‌ അണ്ടര്‍-19 ടീമിനെ നയിക്കുമ്പോള്‍ ഷെഹ്‌സാദിന്‌ 15 വര്‍ഷവും 141 ദിവസവുമായിരുന്നു പ്രായം.

Ads by Google
Monday 05 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW