-->
ചെന്നൈ: ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 75-ാമത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്കു രണ്ടാം ജയം.
ബി ഗ്രൂപ്പ് മത്സരത്തില്‍ കേരളാ വനിതകള്‍ മധ്യപ്രദേശിനെ (88-34) തോല്‍പ്പിച്ചു. വി.കെ. ജയലക്ഷ്‌മി 20 പോയിന്റുമായി ടോപ് സ്‌കോററായി. സ്വപ്‌ന മെറിന്‍ ജോസ് 14 പോയിന്റും കവിതാ ജോസ് 12 പോയിന്റും സൂസന്‍ ഫ്‌ളോറന്റീന്‍ 10 പോയിന്റും നേടി.
എ ഗ്രൂപ്പില്‍ ഇന്ത്യന്‍ റെയില്‍വേസും ജയം തുടര്‍ന്നു. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ കര്‍ണാടകയെ തോല്‍പ്പിച്ചു. സ്‌കോര്‍: 98-65. ഡല്‍ഹി ഛത്തീസ്‌ഗഡിനെയും (68-55) തോല്‍പ്പിച്ചു.