Saturday, March 14, 2026 Last Updated 44 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.36 PM

ബാഴ്‌സയ്‌ക്ക് പിന്നാലെ റയാല്‍

മാഡ്രിഡ്‌: സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി റയാല്‍ മാഡ്രിഡ്‌. സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ റയാല്‍ 5-1 ന്‌ റയാല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു.
ഗൊണ്‍സാലോ ഗാഴ്‌സിയയുടെ ഹാട്രിക്കാണു മത്സരത്തിന്റെ സവിശേഷത. റൗള്‍ അസെന്‍സിയോ, ഫ്രാന്‍ ഗാഴ്‌സിയ എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. ബെറ്റിസിനായി ചുചോ ഹെര്‍ണാണ്ടസ്‌ ഒരു ഗോളടിച്ചു.
19 കളികളില്‍നിന്നു 45 പോയിന്റ്‌ നേടിയ റയാല്‍ രണ്ടാം സ്‌ഥാനത്തു തുടര്‍ന്നു. 18 കളികളില്‍നിന്ന്‌ 28 പോയിന്റുള്ള ബെറ്റിസ്‌ ആറാം സ്‌ഥാനത്താണ്‌. ഒന്നാം സ്‌ഥാനത്തുള്ള ബാഴ്‌സലോണയും റയാലും തമ്മില്‍ നാല്‌ പോയിന്റിന്റെ അകലമാണ്‌. ശനിയാഴ്‌ച നടന്ന എവേ മത്സരത്തില്‍ ബാഴ്‌സ കാറ്റലൂണിയയിലെ തന്നെ എസ്‌പാനിയോളിനെ 2-0 ത്തിനു തോല്‍പ്പിച്ചിരുന്നു.

Ads by Google
Monday 05 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW