Friday, March 13, 2026 Last Updated 12 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.36 PM

ഐ.പി.എല്ലിന്‌ ബംഗ്ലാദേശില്‍ നിരോധനം

ധാക്ക: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ സംപ്രേഷണം ബംഗ്ലാദേശ്‌ സര്‍ക്കാര്‍ നിരോധിച്ചു.
പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഐ.പി.എല്‍. ടീം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സില്‍നിന്ന്‌ ഒഴിവാക്കിയ ബി.സി.സി.ഐയുടെ നടപടിക്കു ബദലായാണു ബംഗ്ലാദേശ്‌ സര്‍ക്കാരിന്റെ നടപടി. ''പൊതു താല്‍പര്യ'' പ്രകാരമാണ്‌ ഐ.പി.എല്ലിന്റെ സംപ്രേഷണം നിരോധിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. വിവര സാങ്കേതിക മന്ത്രാലയത്തിലെ അസിസ്‌റ്റന്റ്‌ സെക്രട്ടറി ഫിറോസ്‌ ഖാനാണ്‌ പ്രസ്‌താവനയില്‍ ഒപ്പു വച്ചത്‌.
2008 ലെ പ്രഥമ ഐ.പി.എല്‍. സീസണ്‍ മുതല്‍ ബംഗ്ലാദേശില്‍ സംപ്രേഷണം നടക്കുന്നുണ്ട്‌. ഞായറാഴ്‌ചയാണ്‌ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്‌് നിലപാടെടുത്തത്‌.
കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത്‌ ഒഴിവാക്കുകയാണെന്ന്‌ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിനോടു വ്യക്‌തമാക്കി. പകരം വേദിയൊരുക്കുന്നത്‌ ഐ.സി.സിയുടെ പരിഗണനയിലാണ്‌.

Ads by Google
Monday 05 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW