Thursday, March 12, 2026 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.34 PM

വിജയ്‌യുമായി സഖ്യം പരിഗണനയിലെന്നു ബി.ജെ.പി.

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ശക്‌തമായ സ്വാധീനം ചെലുത്താന്‍ പാടുപെടുന്ന ബി.ജെ.പി. നടനും രാഷ്‌ട്രീയക്കാരനുമായ വിജയ്‌യുടെ തമിഴ്‌ വെട്രി കഴകവുമായി(ടി.വി.കെ.) സഖ്യമുണ്ടാക്കാന്‍ നീക്കം നടത്തുന്നതായി നിരീക്ഷകര്‍.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും വിജയിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പാര്‍ട്ടി സംസ്‌ഥാന ഘടകത്തോട്‌ ആവശ്യപ്പെട്ടു. 2021 ല്‍ സംസ്‌ഥാനത്തെ 234 സീറ്റുകളില്‍ നാലെണ്ണം മാത്രമേ പാര്‍ട്ടിക്ക്‌ നേടാനായുള്ളൂ. ഡി.എം.കെ. വിരുദ്ധ ശക്‌തികളെ ഒരുമിച്ച്‌ കൊണ്ടുവരണമെന്ന സന്ദേശമാണ്‌ അദ്ദേഹം നേതാക്കള്‍ക്കുമുന്നില്‍ വച്ചത്‌. എന്‍.ഡി.എ. സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയുടെ തലവനായ എടപ്പാടി കെ. പളനിസ്വാമിയെ അമിത്‌ ഷാ മനഃപൂര്‍വം കാണാതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്‌. മതേതരത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കോണ്‍ഗ്രസുമായി സ്വാഭാവിക സഖ്യകക്ഷികളായിരിക്കുമെന്ന്‌ കഴിഞ്ഞ ആഴ്‌ച ടി.വി.കെ. പറഞ്ഞിരുന്നു.

Ads by Google
Monday 05 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW