Wednesday, March 11, 2026 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 01.26 PM

ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി ഇന്ത്യന്‍ ടീമിലെ യുവ പേസര്‍ ഹര്‍ഷിത് റാണ

on

ആഡംബര കാറുകളുടെ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ പേസര്‍ ഹര്‍ഷിത് റാണ(Harshit Rana). ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ കരുത്തുറ്റ ഉറൂസ് (Lamborghini Urus) എസ്യുവി മോഡല്‍ താരം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മഞ്ഞ നിറത്തിലുള്ള ലംബോര്‍ഗിനി ഉറൂസില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ഹര്‍ഷിത് റാണയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്‍സ്റ്റന്റ് ബോളിവുഡ് ആണ് പേസര്‍ പുതിയ ഉറൂസില്‍ വിമാനത്താവളത്തിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ഷിത് റാണ ചുരുങ്ങിയ കാലം കൊണ്ടാണ് ആരാധകരുടെ പ്രിയങ്കരനായി മാറിയത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്യുവികളില്‍ ഒന്നാണ് ലംബോര്‍ഗിനി ഉറൂസ്. ലംബോര്‍ഗിനിയുടെ സിഗ്നേച്ചര്‍ ഡിസൈന്‍ ശൈലി പിന്‍തുടരുന്ന ഉറൂസില്‍ എയറോഡൈനാമിക് സവിശേഷതകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. കാര്‍ബണ്‍ സെറാമിക് ബ്രേക്കുകള്‍, മികച്ച എയര്‍ സസ്‌പെന്‍ഷന്‍, മോഡേണ്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയടക്കം നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 650 bhp പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും 4WD സംവിധാനവും ഏത് ദുഷ്‌കര സാഹചര്യത്തിലും കരുത്തുറ്റ പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുന്നു. അത്യാധുനിക മെക്കാനിക്കല്‍ സവിശേഷതകളും എഞ്ചിന്‍ കാര്യക്ഷമതയും ഉറൂസിന്റെ പ്രധാന പ്രത്യേകതകളാണ്. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്യുവിക്ക് വെറും 3.6 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ഉറൂസിന്റെ പരമാവധി വേഗത. വിവിധ ഡ്രൈവിംഗ് മോഡുകള്‍ ഇന്ത്യന്‍ റോഡുകളിലും സുഗമമായ യാത്ര ഉറപ്പാക്കാന്‍ ഈ വാഹനത്തെ സഹായിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 4.18 കോടി രൂപ മുതല്‍ 4.57 കോടി രൂപ വരെയാണ് ലംബോര്‍ഗിനി ഉറൂസിന്റെ എക്സ്-ഷോറൂം വില പോകുന്നത്. രജിസ്ട്രേഷനും ഇന്‍ഷുറന്‍സും ലക്ഷ്വറി ടാക്സുമൊല്ലാം ചേര്‍ത്ത് ഉറൂസ് നിരത്തിലിറക്കാന്‍ ലക്ഷങ്ങള്‍ പിന്നെയും പൊടിക്കണം. നിലവില്‍ 4.80 കോടി രൂപയാണ് ഉറൂസിന്റെ ഡല്‍ഹിയിലെ ഓണ്‍റോഡ് വില. ടോപ് എന്‍ഡ് ഉറൂസ് SE പ്ലഗിന്‍ ഹൈബ്രിഡ് നിരത്തിലെത്തിക്കാന്‍ 5.25 കോടി രൂപയാകും. ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന കസ്റ്റമൈസേഷനുകള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റങ്ങള്‍ വരാം.

--

Ads by Google
Ads by Google
TRENDING NOW