Friday, March 13, 2026 Last Updated 13 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 01.30 PM

25 വര്‍ഷം പൂര്‍ത്തിയാക്കി ബജാജ് പള്‍സര്‍ ; ഉപയോക്താക്കള്‍ക്കായി സെലിബ്രേഷന്‍ ഓഫര്‍ പ്രഖ്യാപിച്ച് കമ്പനി

on

നിരന്തരമായ മാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വിധേയമായ ബജാജ് പള്‍സര്‍ വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി '25 ഇയേഴ്സ് ഓഫ് പള്‍സര്‍ സെലിബ്രേഷന്‍ ഓഫര്‍' പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പൂനെ ആസ്ഥാനമായുള്ള ബജാജ് ഓട്ടോ തിരഞ്ഞെടുത്ത പള്‍സര്‍ മോഡലുകള്‍ക്ക് 7,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് 25 ഇയേഴ്സ് ഓഫ് പള്‍സര്‍ സെലിബ്രേഷന്‍ ഓഫറിന്റെ (25 Years of Pulsar Celebration Offer) ഭാഗമായി നല്‍കുന്നത്. രാജ്യത്തെ യുവാക്കള്‍ക്ക് സ്പോര്‍ട്സ് ബൈക്കിംഗ് കൂടുതല്‍ പ്രാപ്യമാക്കുക എന്നതാണ് ഈ ഓഫറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള അംഗീകൃത ബജാജ് ഡീലര്‍ഷിപ്പുകളില്‍ ഇതിനോടകം തന്നെ ഈ ഓഫറുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

പള്‍സറിന്റെ ഈ ആനിവേഴ്സറി ഓഫറില്‍ പ്രധാനമായും മൂന്ന് തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. നേരിട്ടുള്ള കിഴിവുകള്‍, പ്രോസസിംഗ് ഫീ ഇളവ്, കൂടാതെ അഞ്ച് ഫ്രീ സര്‍വീസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മോഡലിനും പ്രദേശത്തിനും അനുസരിച്ച് ആനുകൂല്യങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടാകുമെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 'ഡെഫിനിറ്റ്‌ലി ഡെയറിംഗ്' (Definitely Daring) എന്ന ബ്രാന്‍ഡ് ഫിലോസഫിയില്‍ അധിഷ്ഠിതമായാണ് ഓരോ പള്‍സര്‍ മോഡലുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ്, നേക്കഡ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റുകള്‍ രൂപപ്പെടുത്തുന്നതില്‍ പള്‍സര്‍ ശ്രേണി സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് ബജാജ് ഓട്ടോ പറഞ്ഞു.

125 സിസി മുതല്‍ 400 സിസി വരെ എഞ്ചിന്‍ ശേഷിയില്‍ മൊത്തം 11 മോഡലുകളാണ് പള്‍സര്‍ ശ്രേണിയിലുള്ളത്. ഇതില്‍ പള്‍സര്‍ 125 ആണ് എന്‍ട്രി ലെവല്‍ മോഡല്‍. തുടര്‍ന്ന് പള്‍സര്‍ N150 , പള്‍സര്‍ 150, പള്‍സര്‍ N160 എന്നിവ വരുന്നു. ഇവയുടെ മുകളിലായി പള്‍സര്‍ NS160 , പള്‍സര്‍ NS200 എന്നിവയ്‌ക്കൊപ്പം ഫുള്ളി ഫെയേര്‍ഡ് പള്‍സര്‍ RS200 മോഡലും സ്ഥാനം പിടിക്കുന്നു. 250 സിസി ശ്രേണിയില്‍ പള്‍സര്‍ N250 , പള്‍സര്‍ F250 എന്നിവ ഉള്‍പ്പെടുന്നു. അതേസമയം അടുത്തിടെ അവതരിപ്പിച്ച പള്‍സര്‍ NS400Z ആണ് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും പവര്‍ഫുള്‍ പള്‍സര്‍. നിലവില്‍ 85,633 രൂപ മുതല്‍ 1,92,794 രൂപ വരെയാണ് പള്‍സര്‍ മോഡലുകളുടെ എക്സ്-ഷോറൂം വില പോകുന്നത്.

Ads by Google
Ads by Google
TRENDING NOW