-->
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രീത പ്രദീപ്. പ്രീതയും ഭര്‍ത്താവ് വിവേക്.വി. നായരും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണിപ്പോള്‍.
നിറവയറിലുളള പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് പ്രീത. ' ഞാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഒരു പ്രപഞ്ചം മുഴുവനും ഒരു ചെറിയ ഹൃദയമിടിപ്പും എന്റെ ഉളളില്‍ വഹിക്കുന്നു' , എന്നാണ് പ്രീത ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയുടെ ജീവിതത്തിലേക്ക് കുഞ്ഞ് എന്ന സന്തോഷം എത്തുന്നത്. 2019 ആഗസ്റ്റ് 25ന് ആയിരുന്നു പ്രീതയുടേയും വിവേകിന്റെയും വിവാഹം.