Friday, March 13, 2026 Last Updated 34 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.41 PM

ബാഴ്‌സ മുന്നോട്ട്‌

uploads/news/2026/01/819115/sp3.jpg

മാഡ്രിഡ്‌: സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോളില്‍ ജയം തുടര്‍ന്ന്‌ ബാഴ്‌സലോണ. ശനിയാഴ്‌ച നടന്ന എവേ മത്സരത്തില്‍ അവര്‍ കാറ്റലൂണിയയിലെ തന്നെ എസ്‌പാനിയോളിനെ 2-0 ത്തിനു തോല്‍പ്പിച്ചു.
കളിയുടെ 86-ാം മിനിറ്റു വരെ പിടിച്ചുനിന്ന ശേഷമാണ്‌ എസ്‌പാനിയോള്‍ രണ്ട്‌ ഗോള്‍ വഴങ്ങിയത്‌്. ആര്‍സിഡിഇ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 86-ാം മിനിറ്റില്‍ ഡാനി ഒല്‍മോയും 90-ാം മിനിറ്റില്‍ റോബര്‍ട്ട്‌ ലെവന്‍ഡോസ്‌കിയും ഗോളടിച്ചു. 19 കളികളില്‍നിന്നു 49 പോയിന്റുമായാണ്‌ ബാഴ്‌സ ഒന്നാം സ്‌ഥാനത്തു തുടരുന്നത്‌. 33 പോയിന്റുള്ള എസ്‌പാനിയോള്‍ അഞ്ചാം സ്‌ഥാനത്താണ്‌.
സ്വന്തം തട്ടകത്തില്‍ എസ്‌പാനിയോള്‍ കടുത്ത പോരാട്ടം കാഴ്‌ചവച്ചു. ബാഴ്‌സലോണയുടെ മുന്‍ ഗോള്‍ കീപ്പര്‍ കൂടിയായ യുവാന്‍ ഗാഴ്‌സിയയുടെ തകര്‍പ്പന്‍ സേവുകള്‍ ടീമിന്‌ കരുത്തായി. 86-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസിന്റെ പാസില്‍ നിന്നാണ്‌ ഡാനി ഒല്‍മോയാണു ഗോളടിക്കുന്നത്‌. പിന്നാലെ ഫെര്‍മിന്റെ തന്നെ അസിസ്‌റ്റില്‍നിന്ന്‌ ലെവന്‍ഡോവ്‌സ്‌കിയും ഗോളടിച്ചു. രണ്ട്‌ ഗോളുകള്‍ക്കും വഴിയൊരുക്കിയ ഫെര്‍മിന്‍ ലോപ്പസാണ്‌ ബാഴ്‌സലോണയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്‌. ബാഴ്‌സയുടെ ലാ ലിഗ സീസണിലെ 16-ാം ജയമാണിത്‌. ഏഴിന്‌ അത്‌ലറ്റിക്‌ ബില്‍ബാവോയ്‌ക്കെതിരേ നടക്കുന്ന സ്‌പാനിഷ്‌ സൂപ്പര്‍ കപ്പ്‌ സെമി ഫൈനലിന്‌ മുമ്പു നേടിയ ഈ ജയം ബാഴ്‌സയ്‌ക്ക് ആത്മവിശ്വാസം നല്‍കും. മറ്റൊരു മത്സരത്തില്‍ ലാവന്റെ 3-0 ത്തിന്‌ സെവിയയെ തോല്‍പ്പിച്ചു. സെവിയയുടെ തട്ടകമായ റമോണ്‍ സാഞ്ചസ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലൊസാഡ, എസ്‌പി, അല്‍വാറസ്‌ എന്നിവര്‍ ഗോളടിച്ചു.

Ads by Google
Sunday 04 Jan 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW