-->
പാലാ: കേരളാ നെറ്റ് ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സംസ്‌ഥാന സബ് ജൂനിയര്‍ ഫാസ്‌റ്റ് 5 ആന്‍ഡ് മിക്‌സഡ് നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫാസ്‌റ്റ് 5 ആണ്‍കുട്ടികളില്‍ പത്തനംതിട്ട ജേതാക്കളായി. ആലപ്പുഴ രണ്ടാം സ്‌ഥാനവും പാലക്കാട് മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.
പെണ്‍കുട്ടികളുടെ ഫാസ്‌റ്റ് 5 മത്സരത്തില്‍ ആലപ്പുഴ ഒന്നാം സ്‌ഥാനവും പാലക്കാട്, തിരുവനന്തപുരം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്‌ഥാനങ്ങളും നേടി. മിക്‌സ് നെറ്റ്‌ബോള്‍ മത്സരത്തില്‍ പാലക്കാട് ജേതാക്കളായി. പത്തനംതിട്ട രണ്ടാം സ്‌ഥാനക്കാരായി. ആലപ്പുഴയാണു മൂന്നാമത്. മികച്ച താരങ്ങളായി പത്തനംതിട്ടയുടെ മുഹമ്മദ് ആഷിക്കും ആലപ്പുഴയുടെ അനുഗ്രഹ ഷിബുവും മിക്‌സഡ് മത്സരത്തില്‍ പാലക്കാടിന്റെ ആയുഷ് ബീയും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തില്‍ ജോസ് കെ. മാണി സമ്മാനദാനം നിര്‍വ്വഹിച്ചു.കേരള നെറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്. നജീമുദ്ദീന്‍ അധ്യക്ഷത വഹിച്ചു.