-->
ഗോള്‍ഡ് കോസ്‌റ്റ്: മസ്‌തിഷ്‌കര ജ്വരം മൂലം കോമയിലായ ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്‍ട്ടിന്‍ ബോധം വീണ്ടെടുത്തു. ഗോള്‍ഡ് കോസ്‌റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിയുന്ന ഡാമിയന്‍ മാര്‍ട്ടിനെ വരും ദിവസങ്ങളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍നിന്നു പുറത്തിറക്കാമെന്ന പ്രതീക്ഷയുണ്ട്. മാര്‍ട്ടിന്റെ അടുത്ത സുഹൃത്തും മുന്‍ താരവുമായ ആഡം ഗില്‍ക്രിസ്‌റ്റാണു ശുഭ വാര്‍ത്ത പുറത്തുവിട്ടത്.
മാര്‍ട്ടിന്റെ ജീവിത പങ്കാളി അമാന്‍ഡയെ ഉദ്ധരിച്ചാണു ഗില്‍ക്രിസ്‌റ്റ് മാര്‍ട്ടിന്‍ സാധാരണ നില കൈവരിക്കുന്നതായി പുറത്തുവിട്ടത്. 54 വയസുകാരനായ ഡാമിയന്‍ മാര്‍ട്ടിന്‍ ആഷസ് ബോക്‌സിങ് ഡെ ടെസ്‌റ്റിനിടെയാണ് കോമയിലായത്. 1992 മുതല്‍ 2006 വരെ 67 ടെസ്‌റ്റുകളും 208 ഏകദിനങ്ങളും കളിക്കാനായി.