-->
ചെന്നൈ: ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വിജയത്തുടക്കം. വനിതകളുടെ ബി ഗ്രൂപ്പ് മത്സരത്തില്‍ കേരളം ഗുജറാത്തിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 91-22. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ തമിഴ്‌നാട് 72-65 നു മധ്യപ്രദേശിനെ തോല്‍പ്പിച്ചു.
പുരുഷ വിഭാഗം എ ഗ്രൂപ്പ് മത്സരത്തിലും തമിഴ്‌നാട് ജയിച്ചു. രാജസ്‌ഥാനെ 101-68 എന്ന സ്‌കോറിനാണ് അവര്‍ തോല്‍പ്പിച്ചത്‌്. മലയാളി താരം പ്രണവ് പ്രിന്‍സ് 10 പോയിന്റ് നേടി. ബി ഗ്രൂപ്പില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഉത്തര്‍പ്രദേശ് പഞ്ചാബിനെ (112-100) തോല്‍പ്പിച്ചു. വനിതകളുടെ എ ഗ്രൂപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യന്‍ റെയില്‍വേസ് 101- 51 എന്ന സ്‌കോറിന് ഡല്‍ഹിയെയും കര്‍ണാടക 91-71 എന്ന സ്‌കോറിന് മഹാരാഷ്‌ട്രയെയും തോല്‍പ്പിച്ചു. ലെവല്‍ ടൂവിലെ പുരുഷ വിഭാഗത്തില്‍ കേരളം പശ്‌ചിമ ബംഗാളിനെ (80-79) തോല്‍പ്പിച്ചു.