-->
ന്യൂഡല്‍ഹി: സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്‌കണങ്ങള്‍ക്കും വേണ്ടി മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിച്ച സാവിത്രിഭായി ഫൂലെയുടെ ജന്മവാര്‍ഷികദിനത്തില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.
വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശവുമായി സ്‌ത്രീകളെ ബന്ധിപ്പിച്ചുകൊണ്ട് സാവിത്രിഭായി ഫൂലെ സ്‌ത്രീ ശാക്‌തീകരണത്തിന് പുതിയ ദിശാബോധം നല്‍കിയെന്ന് 'എക്‌സ്' മാധ്യമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ കുറിച്ചു. സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടിയ സാവിത്രിഭായി ഫൂലെ, രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആദ്യമായി സ്‌കൂള്‍ സ്‌ഥാപിക്കുകയും സാമൂഹിക പരിഷ്‌കരണത്തിന്റെ ജ്വാല തെളിയിക്കുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു. സാവിത്രിഭായി ഫൂലെയുടെ പ്രചോദനാത്മകമായ ജീവിതം രാഷ്ര്‌ടനിര്‍മ്മാണത്തിന് എക്കാലവും വഴികാട്ടിയാകുമെന്നും ശ്രീ ഷാ പറഞ്ഞു.