Thursday, March 12, 2026 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.38 PM

ബദല്‍താ ഭാരത്‌ മേരാ അനുഭവ്‌ സര്‍ഗാത്മക മത്സരവിജയികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മാറുന്ന ഇന്ത്യ എന്റെ അനുഭവം എന്നര്‍ത്ഥം വരുന്ന 'ബദല്‍താ ഭാരത്‌ മേരാ അനുഭവ്‌' എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ നാല്‌ സര്‍ഗ്ഗാത്മക മത്സരങ്ങളുടെ വിജയികളെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാരു മായി സഹകരിച്ചാണ്‌ ഈ മത്സരങ്ങള്‍ സംഘടിപ്പിച്ചത്‌. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഇന്ത്യ കൈവരിച്ച പരിവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്ന വ്യക്‌തിപരമായ അനുഭവങ്ങളും സൃഷ്‌ടിപരമായ ആവിഷ്‌കാരങ്ങളും പങ്കുവെയ്‌ക്കാന്‍ രാജ്യത്തെ പൗരന്മാരോട്‌ ഈ കാമ്പയിന്‍ ആവശ്യപ്പെട്ടിരുന്നു.
'വികസിത ഭാരതം 2047' എന്ന ദര്‍ശനത്തിന്‌ അനുസൃതമായി സംഘടിപ്പിച്ച ഈ പ്രചാരണ പരിപാടി വിവിധ പ്രായത്തിലുള്ളവരും പശ്‌ചാത്തലങ്ങളിലുള്ളവരുമായ പൗരന്മാരുടെ ആവേശകരമായ പങ്കാളിത്തത്തിന്‌ സാക്ഷ്യം വഹിച്ചു. വൈവിധ്യമാര്‍ന്ന സര്‍ഗ്ഗാത്മക രീതികളിലൂടെ, പരിവര്‍ത്തനാത്മക ഭരണത്തിന്റേയും വിവിധ മേഖലകളിലുടനീളമുള്ള ദ്രുതഗതിയിലുള്ള വികസനത്തിന്റേയും
സ്വാധീനം പങ്കാളികള്‍ എടുത്തുകാണിച്ചു. ഇതിലൂടെ വികസിത ഇന്ത്യയിലേക്കുള്ള രാജ്യത്തിന്റെ യാത്രയില്‍ പൗരന്മാരുടെ ശബ്‌ദത്തിന്‌ ആക്കം കൂട്ടുകയും പൊതുജന പങ്കാളിത്തം ശക്‌തിപ്പെടുത്തുകയും ചെയ്‌തു. താഴെത്തട്ടിലുള്ള ജനപങ്കാളിത്തം മുതല്‍ സര്‍ഗ്ഗാത്മകമായ അവതരണങ്ങള്‍ വരെ ഉള്‍പ്പെട്ട ഈ സംരംഭം ഓരോ ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുകയും അവരുടെ ശബ്‌ദത്തിന്‌ കരുത്ത്‌ പകരുകയും ചെയ്‌തു.
'ബദല്‍താ ഭാരത്‌ മേരാ അനുഭവ്‌' പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇന്‍സ്‌റ്റാഗ്രാം റീല്‍ മത്സരത്തില്‍ ഇന്ദ്രജീത്‌ സുബോധ്‌ മശങ്കര്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. മഞ്‌ജരി വി. മഹാജന്‍ രണ്ടാം സ്‌ഥാനവും മിഷ്‌തി ലൊഹാരെ മൂന്നാം സ്‌ഥാനവും നേടി. ഇവര്‍ക്ക്‌ പുറമെ മുഹമ്മദ്‌ ഹാസിം റാഥര്‍, അനുഭവി സിന്‍ഹ, ആയുഷ്‌മാന്‍ ബര്‍മയ്യ, സിദ്ധാര്‍ത്ഥ്‌ എം, കാര്‍ത്തിക്‌ ഭട്‌നാഗര്‍, ഐശ്വര്യ കുമാവത്‌, അതിഷ്‌ മൊഹപത്ര എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക്‌ അര്‍ഹരായി.യൂട്യൂബ്‌ ഷോര്‍ട്ട്‌സ്‌ ചലഞ്ചിലെ വിജയികളേയും പ്രഖ്യാപിച്ചു. ഈ വിഭാഗത്തില്‍ മന്ഥന്‍ രോഹിത്‌ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയപ്പോള്‍, ജൂനിയര്‍ ട്യൂബ്‌ ചാനല്‍ രണ്ടാം സ്‌ഥാനവും ലേഖ ചേതന്‍ കോത്താരി മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. കൂടാതെ, സൗമിത ദത്ത, ഹൈമന്തി മേട്ടെ, ദിനേഷ്‌ ചോട്ടിയ, ദിവ്യ ബിഷ്‌ണോയ്‌, തപേഷ്‌, സിദ്ധാര്‍ത്ഥ്‌ എം, ദിനേഷ്‌ കുമാര്‍ എന്നിവര്‍ ഈ വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക്‌ അര്‍ഹരായി.

Ads by Google
Sunday 04 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW