Thursday, March 12, 2026 Last Updated 33 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.38 PM

ഡല്‍ഹി കലാപക്കേസ്‌: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദ്‌ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷകളില്‍ സുപ്രീംകോടതി ഇന്നു വിധി പറയും. ഷര്‍ജില്‍ ഇമാം, ഉമര്‍ ഖാലിദ്‌, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷദാബ്‌ അഹമ്മദ്‌, മുഹമ്മദ്‌ സലീം ഖാന്‍ എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലാണ്‌ അന്തിമ വിധി പറയുന്നത്‌.ജസ്‌റ്റിസുമാരായ അരവിന്ദ്‌ കുമാര്‍, എന്‍.വി. അഞ്‌ജരിയ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ്‌ ഹര്‍ജികള്‍ പരിഗണിക്കുക. ഗൂഢാലോചനക്കേസില്‍ ജാമ്യ നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയിലെ സെപ്‌റ്റബര്‍ രണ്ടിന്റെ വിധിക്കെതിരേയാണ്‌ ഉമര്‍ ഖാലിദ്‌ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.
ഡല്‍ഹി പോലീസിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌.വി. രാജു എന്നിവരാണ്‌ സുപ്രീം കോടതിയില്‍ ഹാജരായത്‌. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക്‌ സിങ്‌വി, സിദ്ധാര്‍ത്ഥ ദവേ, സല്‍മാന്‍ ഖുര്‍ഷിദ്‌, സിദ്ധാര്‍ത്ഥ്‌ ലുത്ര എന്നിവരാണ്‌ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്‌. വിശദമായ വാദങ്ങള്‍ കേട്ട ശേഷം ഡിസംബര്‍ 10-ന്‌ കോടതി വിധി പറയാനായി ഹര്‍ജികള്‍ മാറ്റിവച്ചിരുന്നു.യു.എ.പി.എ. ചുമത്തപ്പെട്ട ഉമര്‍ ഖാലിദും ഷര്‍ജില്‍ ഇമാം മറ്റു പ്രതികളും അഞ്ച്‌ വര്‍ഷത്തിലേറെയായി പ്രതികള്‍ കസ്‌റ്റഡിയിലാണ്‌. 16 മുതല്‍ 29 വരെയായിരുന്നു ജാമ്യ കാലാവധി. അഞ്ചു വര്‍ഷത്തിന്‌ ശേഷമാണ്‌ ഉമര്‍ ഖാലിദ്‌ ജയിലിനു പുറത്തിറങ്ങുന്നത്‌.

Ads by Google
Sunday 04 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW