-->
ന്യൂഡല്‍ഹി: നിരവധി ആക്രമണങ്ങളെ നേരിട്ടെങ്കിലും സോമനാഥ് ക്ഷേത്രം ഇന്നും പ്രതാപത്തോടെ നിലകൊള്ളുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ല് ഈ വര്‍ഷം കൊണ്ടാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
1951 മേയ് 11-ന് അന്നത്തെ രാഷ്ര്‌ടപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ്, പുനര്‍നിര്‍മിച്ച ക്ഷേത്രം ഭക്‌തര്‍ക്കായി തുറന്നു നല്‍കിയത്. ഈ വര്‍ഷം അതിന്റെ 75-)ം വാര്‍ഷികമാണ്. പ്രതിസന്ധികളെയും പോരാട്ടങ്ങളെയും അതിജീവിച്ച് പ്രതാപത്തോടെ നിലകൊള്ളുന്ന സോമനാഥിനേക്കാള്‍ മികച്ച മറ്റൊരുദാഹരണം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ അജയ്യമായ കരുത്തിന് നല്‍കാനില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.