Saturday, March 14, 2026 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.38 PM

മുസ്‌താഫിസുറിനെ കൊല്‍ക്കത്ത ഒഴിവാക്കി

uploads/news/2026/01/818943/sp4.jpg

ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ക്ലബ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഒഴിവാക്കി. ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യയുടെ (ബി.സി.സി.ഐ.) നിര്‍ദേശ പ്രകാരമാണു നടപടി.
മുസ്‌താഫിസുറിനെ കൊല്‍ക്കത്ത ടീമിലെടുത്തതോടെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയാണു നടപടി. ബി.സി.സി.ഐ. സെക്രട്ടറി ദേവജിത്‌ സൈക്യയാണ്‌ കൊല്‍ക്കത്ത ടീമിനെ ഔദ്യോഗികമായി അറിയിച്ചത്‌. പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ തുടക്കത്തില്‍ കാത്തിരിക്കാനും സാഹചര്യം മനസിലാക്കി നടപടികളിലേക്ക്‌ കടക്കാനുമായിരുന്നു ബോര്‍ഡ്‌ തീരുമാനിച്ചിരുന്നത്‌. പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ രാഷ്ര്‌ടീയ സമ്മര്‍ദം വര്‍ധിച്ചതോടെയാണ്‌ ഈ നിലപാടെടുത്തത്‌. ഡിസംബറില്‍ നടന്ന മിനി ലേലത്തില്‍ 9.20 കോടി രൂപയ്‌ക്കാണ്‌ കൊല്‍ക്കത്ത മുസ്‌തഫിസുര്‍ റഹ്‌മാനെ സ്വന്തമാക്കിയത്‌. ഐ.പി.എല്‍. ലേലത്തില്‍ കരാര്‍ ലഭിച്ച ഏക ബംഗ്ലാദേശ്‌ താരമാണ്‌ മുസ്‌തഫിസൂര്‍. താരത്തെ കളിപ്പിച്ചാല്‍ ഐ.പി.എല്‍. മത്സരങ്ങള്‍ തടസപ്പെടുത്തുമെന്നു വിവിധ ഭാഗങ്ങളില്‍നിന്നു ഭീഷണിയുയര്‍ന്നിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലദേശിലുണ്ടായ അക്രമങ്ങളില്‍ വമ്പന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്‌.
ബംഗ്ലാദേശ്‌ സര്‍ക്കാര്‍ അക്രമത്തിനു കൂട്ടു നില്‍ക്കുമ്പോള്‍ അവരുടെ താരങ്ങളെ ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തുന്നതിനെ ബി.ജെ.പി. നേതാക്കളും ചോദ്യം ചെയ്‌തു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഉടമകളിലൊരാളായ ഷാരൂഖ്‌ ഖാനെതിരേ ബി.ജെ.പി. എം.എല്‍.എ. സംഗീത്‌ സോം രംഗത്തെത്തി. ഡെത്ത്‌ ഓവര്‍ സ്‌പെഷലിസ്‌റ്റായ മുസ്‌തഫിസുറിന്റെ അഭാവം കൊല്‍ക്കത്തയ്‌ക്കു തിരിച്ചടിയാകും. ഈഡന്‍ ഗാര്‍ഡന്‍സ്‌ പിച്ചിന്റെ വേഗം കുറഞ്ഞ സ്വഭാവം മുസ്‌താഫിസുറിന്‌ അനുകൂലമായിരുന്നു. ലീഗിന്റെ നിയമാവലി അടിസ്‌ഥാനത്തില്‍ പകരം താരത്തെ തെരഞ്ഞെടുക്കാന്‍ ബി.സി.സി.ഐ. കൊല്‍ക്കത്തയ്‌ക്ക് അനുമതി നല്‍കി.

Ads by Google
Saturday 03 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW