Saturday, March 14, 2026 Last Updated 20 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.38 PM

തുടരെ അഞ്ച്‌ സിക്‌സര്‍

uploads/news/2026/01/818942/sp3.jpg

രാജ്‌കോട്ട്‌: ലിസ്‌റ്റ് എ ക്രിക്കറ്റിലെ കന്നി സെഞ്ചുറിയുമായി ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യ. വിദര്‍ഭയ്‌ക്കെതിരേ നടന്ന വിജയ്‌ ഹസാരെ ട്രോഫി എലൈറ്റ്‌ ബി ഗ്രൂപ്പ്‌ മത്സരത്തിലാണ്‌ ബറോഡയുടെ താരമായ ഹാര്‍ദിക്‌ സെഞ്ചുറിയടിച്ചത്‌്.
92 പന്തില്‍ 11 സിക്‌സറും എട്ട്‌ ഫോറുമടക്കം 133 റണ്ണെടുക്കാന്‍ ഹാര്‍ദികിനായി. മത്സരത്തില്‍ വിദര്‍ഭ ഒന്‍പത്‌ വിക്കറ്റിനു ജയിച്ചിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ബറോഡ ഹാര്‍ദിക്‌ പാണ്ഡ്യയുടെ മികവില്‍ ഒന്‍പത്‌ വിക്കറ്റിന്‌ 293 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത വിദര്‍ഭയ്‌ക്കായി ഓപ്പണര്‍ അമന്‍ മൊഖാഡെ (121 പന്തില്‍ നാല്‌ സിക്‌സറും 17 ഫോറുമടക്കം 150) സെഞ്ചുറിയുമായി പുറത്താകാതെനിന്നു.
ഓപ്പണര്‍ അതാര്‍വെ തായ്‌ഡെ (53 പന്തില്‍ നാല്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 65) ധ്രുവ്‌ ഷോറെ (76 പന്തില്‍ പുറത്താകാതെ 65) എന്നിവര്‍ അര്‍ധ സെഞ്ചുറിയുമടിച്ചു. 71 റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടമായി നില്‍ക്കേയാണ്‌ ബറോഡയുടെ രക്ഷകനായി ഹാര്‍ദിക്‌ അവതരിച്ചത്‌. ടൂര്‍ണമെന്റിലെ തന്റെ ആദ്യ മത്സരത്തില്‍ ഏഴാം നമ്പരിലായിരുന്നു ഹാര്‍ദിക്‌ ബാറ്റിങ്ങിനിറങ്ങിയത്‌. മത്സരത്തിന്റെ 39-ാം ഓവറില്‍ വിദര്‍ഭയുടെ സ്‌പിന്നര്‍ പാര്‍ഥ്‌ റേഖഡെ പന്തെറിയാനെത്തിയപ്പോള്‍ ആദ്യ അഞ്ചു പന്തുകളും സിക്‌സറടിച്ചു. അവസാനത്തെ പന്ത്‌ ഫോറുമടിച്ചതോടെ ആ ഓവറില്‍ മാത്രം പാണ്ഡ്യ അടിച്ചത്‌ 34 റണ്‍. ആദ്യ 62 പന്തുകളില്‍ 66 റണ്ണടിച്ചപ്പോള്‍, പിന്നീടത്തെ ആറു പന്തുകളില്‍ നിന്നാണു താരം 100 ലെത്തിയത്‌. 46ാം ഓവറില്‍ യഷ്‌ ഠാക്കൂറിന്റെ പന്തില്‍ അതാര്‍വെ തായ്‌ദെ പിടിച്ചാണു ഹാര്‍ദിക്‌ പാണ്ഡ്യ പുറത്തായത്‌്.

Ads by Google
Saturday 03 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW