-->
മെല്‍ബണ്‍: യു.എസിന്റെ വെറ്ററന്‍ താരം വീനസ് വില്യംസ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. 45 വയസുകാരിയായ വീനസ് വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുകയാണ്.
ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോഡാണ് വീനസിനെ കാത്തിരിക്കുന്നത്. 2015 ല്‍ കളിച്ച ജപ്പാന്റെ കിമികോ ഡേറ്റിന്റെ (44) റെക്കോഡ് വീനസ് തിരുത്തുക. ഏഴ് ഗ്രാന്‍സ്ലാം സിംഗിള്‍സ് ജേതാവായ വീനസ് വൈല്‍ഡ് കാര്‍ഡായാണു മെല്‍ബണ്‍ പാര്‍ക്കില്‍ മത്സരിക്കുക. 2021 നു ശേഷം ആദ്യമായാണു വീനസ് ഇവിടെ കളിക്കാനെത്തുന്നത്.