Saturday, March 14, 2026 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.38 PM

സിറ്റിക്ക്‌ സമനിലത്തുടക്കം

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ പുതിയ വര്‍ഷം സമനിലത്തുടക്കം. സണ്ടര്‍ലന്‍ഡിനെതിരേ നടന്ന എവേ മത്സരത്തില്‍ സിറ്റി ഗോള്‍രഹിത സമനില വഴങ്ങി.
കിരീടപ്പോരാട്ടത്തില്‍ ആഴ്‌സണലിനു പിന്നില്‍ രണ്ടാമതായിരുന്ന സിറ്റി സമനിലയോടെ മൂന്നിലേക്കു വീണു. 19 കളികളില്‍നിന്ന്‌ 41 പോയിന്റുമായാണു സിറ്റി മൂന്നിലുള്ളത്‌. ആസ്‌റ്റണ്‍ വില്ല 20 കളികളില്‍നിന്നു 42 പോയിന്റുമായി രണ്ടാം സ്‌ഥാനത്തെത്തി. സ്വന്തം മൈതാനത്തു ലീഡ്‌സ് യുണൈറ്റഡിനെ നേരിട്ട ലിവര്‍പൂളും ഗോള്‍രഹിത സമനില വഴങ്ങി. ആസ്‌റ്റന്‍ വില്ലയ്‌ക്കും പിന്നില്‍ നാലാം സ്‌ഥാനത്താണു ലിവര്‍പൂള്‍. ബ്രെന്റ്‌ഫഡും ടോട്ടന്‍ഹാം ഹോട്ട്‌സ്പറും തമ്മില്‍ നടന്ന മത്സരത്തിലും ഗോള്‍ പിറന്നില്ല. ക്രിസ്‌റ്റല്‍ പാലസും ഫുള്‍ഹാമും തമ്മിലുള്ള മത്സരം 1-1 ന്‌ അവസാനിച്ചു. നോട്ടിങാം ഫോറസ്‌റ്റിനെ 3-1 നു തോല്‍പ്പിച്ചതോടെയാണ്‌ ആസ്‌റ്റണ്‍ വില്ല രണ്ടാമതായത്‌. വില്ലാ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ജോണ്‍ മക്‌ഗിന്‍ ഇരട്ട ഗോളുകളടിച്ചു. ഒലെ വാറ്റ്‌കിന്‍സാണ്‌ ഒരു ഗോളടിച്ചത്‌. നോട്ടിങാമിനായി ഗിബ്‌സ് വൈറ്റാണ്‌ ഗോളടിച്ചത്‌. 20 കളികളില്‍നിന്നു 18 പോയിന്റുള്ള നോട്ടിങാം 17-ാം സ്‌ഥാനത്താണ്‌.

Ads by Google
Saturday 03 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW