Saturday, March 14, 2026 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.38 PM

ഐ.എസ്‌.എല്‍: തീരുമാനം ഈയാഴ്‌ച

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരും സീസണിന്റെ തീയതി വൈകാതെ പ്രഖ്യാപിക്കുമെന്ന്‌ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍.
ഇന്നലെ നടന്ന അടിയന്തര യോഗത്തിലാണ്‌ ഈയാഴ്‌ച തന്നെ തീയതി പ്രഖ്യാപിക്കാന്‍ ധാരണയായത്‌. എ.ഐ.എഫ്‌.എഫ്‌. - ഐ.എസ്‌.എല്‍. കോഡിനേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ പരിഗണിക്കാനായിരുന്നു അടിയന്തര യോഗം. ഡിസംബര്‍ 20 നായിരുന്നു കമ്മിറ്റിക്കു രുപം നല്‍കിയത്‌. കമ്മിറ്റിക്ക്‌ രണ്ടാം തീയതി വരെയാണു സമയം അനുവദിച്ചത്‌. അതിനിടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മൊറോക്കോക്കാരന്‍ വിംഗര്‍ നോഹ സദൂയി ക്ലബ്‌ വിട്ടു.
നായകന്‍ അഡ്രിയാന്‍ ലൂണ വായ്‌പ അടിസ്‌ഥാനത്തില്‍ ക്ലബ്‌ വിട്ടതിനു പിന്നാലെയാണ്‌ സദൂയിയും കളം മാറ്റിയത്‌. തിയാഗോ ആല്‍വ്‌സും ബ്ലാസ്‌റ്റേഴ്‌സ് വിട്ടിരുന്നു. 2024 ല്‍ എഫ്‌.സി. ഗോവയില്‍നിന്നു ബ്ലാസ്‌റ്റേഴ്‌സിലെത്തിയ സദൂയി 19 മത്സരങ്ങളിലായി ഏഴ്‌ ഗോളുകളടിച്ചു. സദൂയി ക്ലബ്‌ വിടുകയാണെന്നു ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ സ്‌ഥിരീകരിച്ചു. എഫ്‌.സി. ഗോവ നായകന്‍ ബോര്‍ജ ഹെരേര, ബംഗളുരു എഫ്‌.സിയുടെ സ്‌ട്രൈക്കര്‍ എഡ്‌ഗാര്‍ മെന്‍ഡസ്‌, കോച്ച്‌ ജെറാഡ്‌ സറഗോസ എന്നിവരും ഐ.എസ്‌.എല്ലില്‍നിന്നു ചുവടു മാറ്റി. ഒഡീഷ എഫ്‌.സി. കോച്ച്‌ സെര്‍ജിയോ ലൊബേറോയും ക്ലബ്‌ വിടുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ്‌.

Ads by Google
Saturday 03 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW