Saturday, March 14, 2026 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.38 PM

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്‌ വിജയത്തുടക്കം

ബെനോയ്‌: അണ്ടര്‍ 19 യൂത്ത്‌ ഏകദിന ക്രിക്കറ്റ്‌ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക്‌ 25 റണ്ണിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 301 റണ്ണെടുത്തു. പ്രതികൂല കാലാവസ്‌ഥ മൂലം ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 27.4 ഓവറില്‍ 174 റണ്ണാക്കിയിരുന്നു. ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അവര്‍ നാലിന്‌ 148 റണ്ണെന്ന നിലയിലായിരുന്നു.
മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലായി. ഹര്‍വംശ്‌ പന്‍ഗാലിയ (95 പന്തില്‍ രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 93), ആര്‍.എസ്‌. അംബ്രിഷ്‌ (79 പന്തില്‍ 65) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ്‌ ഇന്ത്യയെ 300 കടത്തിയത്‌. നായകനും ഓപ്പണറുമായ വൈഭവ്‌ സൂര്യവംശി (11), മലയാളി താരവും ഓപ്പണറുമായ ആരോണ്‍ ജോര്‍ജ്‌ (അഞ്ച്‌), മലയാളി താരം മുഹമ്മദ്‌ ഇനാന്‍ (നാല്‌) എന്നിവര്‍ നിറംമങ്ങി. ഖിലാന്‍ പട്ടേല്‍ (12 പന്തില്‍ മൂന്ന്‌ സിക്‌സറടക്കം 26) വെടിക്കെട്ട്‌ ബാറ്റിങ്‌ പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കയ്‌ക്കായി ഓപ്പണര്‍ ജോറിച്‌ വാന്‍ സ്‌കൂക്‌ (72 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം പുറത്താകാതെ 60) ടോപ്‌ സ്‌കോററായി. അര്‍മാന്‍ മാനക്‌ (59 പന്തില്‍ 46), ജാസണ്‍ റൗവ്‌ലേസ്‌ (16), നായകന്‍ മുഹമ്മദ്‌ ബുല്‍ബുലിയ (അഞ്ച്‌), അദ്‌നാന്‍ ലഗാദിന്‍ (19) എന്നിവര്‍ പുറത്തായി. അഞ്ച്‌ ഓവറില്‍ 28 റണ്‍ വഴങ്ങിയ മുഹമ്മദ്‌ ഇനാന്‌ വിക്കറ്റെടുക്കാനായില്ല.

Ads by Google
Saturday 03 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW