-->
പത്തനംതിട്ട: ചെന്നൈയില്‍ നാല് മുതല്‍ 11 വരെ ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 75-ാമത് പുരുഷ-വനിതാ സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളാ ടീമില്‍ പത്തനംതിട്ട ജില്ലയിലെ അഞ്ചുപേര്‍ ഇടംപിടിച്ചു.
അഞ്ച് തവണ ഇന്ത്യയെ പ്രതിനിധീകരിച്ച എന്‍.ബി.എ. അക്കാദമിയില്‍നിന്നു ബിരുദം നേടിയ തിരുവല്ല സ്വദേശി സെജിന്‍ മാത്യുവാണ് നായകന്‍.
സെജിനെ കൂടാതെ കഴിഞ്ഞ വര്‍ഷത്തെ കേരള നായകനും ഇന്ത്യന്‍ താരവുമായ വള്ളംകുളം സ്വാദേശി ജിഷ്‌ണു ജി. നായര്‍, ഇന്ത്യന്‍ താരം തിരുവല്ല കല്ലുംകല്‍ സ്വദേശി ജോഷ്വ ഉമ്മന്‍, സംസ്‌ഥാന താരം നെടുങ്ങാടപ്പള്ളി സ്വദേശി എബിന്‍, പുല്ലാട് നിന്നുള്ള ആരോണ്‍ ബ്ലെസന്‍ എന്നിവരാണു ടീമിലുള്ളത്.