-->
ചെന്നൈ: തമിഴ്‌നാട് ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന 75-ാമത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്നു തുടക്കം.
രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡയത്തില്‍ 11 വരെയാണു ചാമ്പ്യന്‍ഷിപ്പ്. തമിഴ്‌നാട് പുരുഷ വിഭാഗത്തിലും റെയില്‍വേസ് വനിത വിഭാഗത്തിലും നിലവിലെ ചാമ്പ്യന്‍മാരാണ്.
ലീഗ് കം നോക്കൗട്ട് ഫോര്‍മാറ്റിലാണു ചാമ്പ്യന്‍ഷിപ്പ്. ടീമുകളെ ലെവല്‍ 1 (ടോപ്പ് 10 ടീമുകള്‍) എന്നും ബാക്കിയുള്ള ടീമുകളെ ലെവല്‍ 2, ഗ്രൂപ്പുകള്‍ (ലെവല്‍ 1-ല്‍ എ __ ബി, ലെവല്‍ 2-ല്‍ സി മുതല്‍ എച്ച് വരെ പുരുഷന്മാര്‍, സ്‌ത്രീകളില്‍ സി മുതല്‍ ജി വരെ) എന്നിങ്ങനെ തിരിച്ചു.
കെ.എസ്.ഇ.ബിയിലെ അജു ജേക്കബ് വനിതകളുടെ കോച്ചും റോജാ മോള്‍ മാനേജറുമാണ്. പുരുഷ ഷടീമിന്റെ കോച്ച് സുദീപ്‌ബോസും മാനേജര്‍ അഭിലാഷുമാണ്.
ടീം: വനിതകള്‍ - അനിഷക്ല ീറ്റസ്, ശ്രീകല ആര്‍, സൂസന്‍ ഫ്‌ളോറന്റീന, കവിത ജോസ്, ചിന്നു കോശി, അക്ഷയ ഫിലിപ്പ്, ഐറിന്‍ എല്‍സ ജോണ്‍, റീമ റൊണാള്‍ഡ് , സ്വപ്‌ന ചെറിയാന്‍ ജെസ്ലി പി.എസ്., ജയലക്ഷ്‌മി വി.ജെ., നിരഞ്‌ജന ജിജു.
പുരുഷന്മാര്‍ - സെജിന്‍ മാത്യു, ജെറോം പ്രിന്‍സ് ,ശരത് കൃഷ്‌ണ, ആരോണ്‍ ബ്ലെസന്‍, ജോഷ്വ സുനില്‍ ഉമ്മന്‍, ഷറാസ് മുഹമ്മദ്, ഷാനസില്‍ മുഹമ്മദ്, അബിന്‍ സാബു, ഇര്‍ഫാന്‍ മുഹമ്മദ്, ചാര്‍ളി വി.എസ്., ജിഷ്‌ണു ജി. നായര്‍.