Saturday, March 14, 2026 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
രാജു പോള്‍
Saturday 03 Jan 2026 11.37 PM

തുടര്‍ഭരണം ലക്ഷ്യം; നവകേരള മുദ്രാവാക്യവുമായി സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങളിലേക്ക്‌, 100 നിയമസഭാ സീറ്റ്‌ ലക്ഷ്യം

uploads/news/2026/01/818926/k1.jpg

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട്‌ നവീന പരിപാടികളുമായി സംസ്‌ഥാന സര്‍ക്കാര്‍. നവകേരളം - ജനകീയ സര്‍ക്കാര്‍, ജനങ്ങളെ കേള്‍ക്കാന്‍ ജനങ്ങളിലേയ്‌ക്ക്‌ എന്ന ആപ്‌ത വാക്യവുമായി അടുത്ത തെരഞ്ഞെടുപ്പില്‍ 100 സീറ്റ്‌ നേടുകയെന്ന ലക്ഷ്യമിട്ടാണ്‌ പരിപാടി. സിറ്റിസണ്‍സ്‌ റെസ്‌പോണ്‍സ്‌ പ്രോഗ്രാം എന്ന വികസന ക്ഷേമ പഠന പരിപാടിയാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.
ഇതിനായി പ്രത്യേക സന്നദ്ധ സേനാംഗങ്ങളെ തെരഞ്ഞെടുത്ത്‌ പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണ്‌.250 വീടുകള്‍ക്ക്‌ രണ്ട്‌ സന്നദ്ധസേനാംഗങ്ങള്‍ എന്ന കണക്കില്‍ ഒരു വാര്‍ഡില്‍ നിന്ന്‌ ആറ്‌ പേരെയാണ്‌ ഉള്‍പ്പെടുത്തുന്നത്‌. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ലോക്കല്‍, വാര്‍ഡ്‌ കമ്മിറ്റികളാണ്‌ അംഗങ്ങളുടെ റിക്രൂട്ടിങ്‌ നടത്തുന്നത്‌. ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌, യുവജന പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, വായനശാലാ പ്രവര്‍ത്തകര്‍,റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ്‌ സേനാംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌.
ഫീല്‍ഡില്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി രണ്ടു ദിവസത്തെക്ലാസ്‌ നല്‍കുന്നത്‌ തൃശൂരിലെ 'കില' അധ്യാപകരാണ്‌. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ തോള്‍സഞ്ചിയും നോട്ട്‌ബുക്കും തിരിച്ചറിയലിന്‌ ബാഡ്‌ജും നല്‍കിയിട്ടുണ്ട്‌.
ടീമിലെ രണ്ടുപേരില്‍ ഒരാള്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ യഥേഷ്‌ടം കൈകാര്യം ചെയ്യാന്‍ കഴിയുന്ന യുവജന പ്രവര്‍ത്തകനായിരിക്കും. ഇവര്‍ക്ക്‌ നല്‍കിയ ആപ്പിലൂടെ വീട്ടുകാരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ക്രോഡീകരിച്ച്‌ അപ്‌ ലോഡ്‌ ചെയ്യും.
കഴിഞ്ഞ 10 വര്‍ഷം ചെയ്‌ത ജനസേവന പ്രവര്‍ത്തനങ്ങള്‍ വീടുകളിലെത്തി അറിയിക്കുക. ബ്രോഷറുകളും മുഖ്യമന്ത്രിയുടെ കത്തും നല്‍കുക, അനുനയപൂര്‍വ്വം വീട്ടുകാരെ കേള്‍ക്കുക എന്നിവയാണ്‌ സേനാംഗങ്ങളുടെ ചുമതല. ഇവര്‍ സര്‍ക്കാര്‍ പ്രതിനിധികളെപ്പോലെയാണ്‌ പ്രവര്‍ത്തിക്കുക. ഓരോ നിയോജക മണ്ഡലത്തിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. ഓരോ ജില്ലയുടെയും പ്രധാന ചുമതല അതാത്‌ ജില്ലാ കലക്‌ടര്‍മാര്‍ക്കാണ്‌. പി.ആര്‍.ഡിയുടെ ഏകോപനത്തില്‍ നടക്കുന്ന പരിപാടി ഫെബ്രുവരി 28 വരെയാണ്‌.
അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണം തേടി സി.പി.എം. ഈ മാസം 15 മുതല്‍ 22 വരെ സന്ദര്‍ശന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്‌.
പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലുമുള്ള നേതാക്കള്‍ വീടുകളില്‍ സന്ദര്‍ശനം നടത്തണം.പ്രാദേശികമായ പരാതികള്‍ പരിഹരിക്കാനും സംഘടനാ ദൗര്‍ബല്യം കണ്ടെത്താനും ഗൃഹ സന്ദര്‍ശനം ഉപകരിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍.

രാജുപോള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW