-->
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് എം.എല്‍.എ. സ്‌ഥാനം നഷ്‌ടപ്പെടാന്‍ ഇടയാക്കിയ ചരിത്രവിധി സുപ്രീം കോടതി പുറപ്പെടുവിച്ചതു 2013-ല്‍. ലില്ലി തോമസ് കേസില്‍ ജനപ്രാതിനിധ്യനിയമം (1951) വകുപ്പ് 8(4) ഭരണഘടനാവിരുദ്ധമാക്കി റദ്ദാക്കിയ കോടതി, രണ്ടുവര്‍ഷത്തിലധികം തടവ് ലഭിക്കുന്ന കുറ്റത്തില്‍ ശിക്ഷ പ്രഖ്യാപിക്കുന്ന നിമിഷംതന്നെ എംപി/എം.എല്‍.എ. അയോഗ്യനാകുമെന്നു വ്യക്‌തമാക്കി.
അപ്പീല്‍ നല്‍കിയതുകൊണ്ടോ ജാമ്യം ലഭിച്ചതുകൊണ്ടോ അയോഗ്യത ഒഴിവാകില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. അയോഗ്യത ഒഴിവാകാനുള്ള ഏകമാര്‍ഗം ശിക്ഷാവിധിക്കുള്ള സ്‌റ്റേ മാത്രമാണ്. ആന്റണി രാജുവിന് ജില്ലാ കോടതിയെ സമീപിച്ച് വിചാരണക്കോടതി വിധിക്ക് സ്‌റ്റേ ആവശ്യപ്പെടാം. എന്നാല്‍, ലില്ലി തോമസ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചേ ജില്ലാകോടതിക്ക് വിചാരണക്കോടതി വിധി സ്‌റ്റേ ചെയ്യാനാകൂ. ഏഴിന് ജില്ലാകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ നല്‍കുന്ന സൂചന.
സുനില്‍ ജെ. സണ്ണി