-->
മുംബൈ: പുതുവത്സരം ആഘോഷിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാമുകന്റെ സ്വകാര്യ ഭാഗം മുറിച്ച് പരിക്കേല്‍പ്പിച്ച് കാമുകി. ഗുരുതരമായി പരുക്കേറ്റ 44-കാരന്‍ കാമുകന്‍ മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. 25-കാരിയായ യുവതി ഒളിവിലും.
മുംബൈയിലെ സാന്താക്രൂസ് ഈസ്‌റ്റില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഏഴു വര്‍ഷത്തോളം തങ്ങള്‍ അടുപ്പത്തിലായിരുന്നുവെന്നും യുവതിയുടെ വിവാഹശേഷം ബന്ധത്തില്‍നിന്ന് താന്‍ പിന്‍വാങ്ങിയെന്നുമാണ് കാമുകന്റെ മൊഴി. ബിഹാര്‍ സ്വദേശിയായ യുവതി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസം. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി കാമുകനോട് സ്‌ഥിരമായി ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് ഇരുവരും വഴക്ക് പതിവായിരുന്നു. അടുത്തിടെയായി ഇരുവരും പിണങ്ങുകയും കാമുകന്‍ യുവതിയില്‍നിന്ന് അകലംപാലിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് പുതുവര്‍ഷപ്പുലരിയില്‍ ആഘോഷത്തിനെന്നു പറഞ്ഞ് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. തുടര്‍ന്നായിരുന്നു ആക്രമണം. കൂടുതല്‍ ആക്രമണത്തിന് യുവതി തുനിഞ്ഞതോടെ ഇയാള്‍ ഇവിടെനിന്ന് ഓടി രക്ഷപ്പെടുകയും മകനേയും സഹോദരനേയും വിളിച്ച് വിവരമറിയിക്കുകയുമായിരുന്നു.