Thursday, March 12, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.08 AM

വീടുപൂട്ടി തീയിട്ടു; തമിഴ്‌നാട്ടില്‍ ദമ്പതികളെ ചുട്ടുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീട്ടില്‍ കിടന്ന്‌ ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്‌തിവേല്‍, ഭാര്യ അമൃതം എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. പ്രതിക്കായി പോലീസ്‌ അന്വേഷണം ആരംഭിച്ചു.
സെങ്കം പക്കിരിപാളയത്ത്‌ ഇന്നലെ പുലര്‍ച്ചെയാണ്‌ ക്രൂരകൊലപാതകം നടന്നത്‌. കൃഷിക്കായി പാട്ടത്തിനെടുത്ത മൂന്നേക്കര്‍ ഭൂമിയോട്‌ ചേര്‍ന്ന ഷെഡിലായിരുന്നു ശക്‌തിവേലും ഭാര്യയും ഉറങ്ങിയത്‌. പുലര്‍ച്ചെയോടെ, വീട്‌ കത്തുന്നത്‌ കണ്ട നാട്ടുകാരാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌.
തീ അണയ്‌ക്കാന്‍ ശ്രമം നടത്തിയെങ്കിലും വീടിനകത്തുനിന്ന്‌ ലഭിച്ചത്‌, ശക്‌തിവേലിന്റെയും അമൃതത്തിന്റെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ മാത്രം.
വീട്‌ പുറത്തുനിന്നു പൂട്ടിയശേഷം, തീയിടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ശക്‌തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ്‌ നിലവിലെ അന്വേഷണം. ശക്‌തിവേലിന്റെ രണ്ടാം ഭാര്യയാണ്‌ അമൃതം.
ശക്‌തിവേലിന്റെ ആദ്യഭാര്യയും മക്കളും ബംഗളൂരുവിലാണ്‌. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന അമൃതം മാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ശക്‌തിവേലിനൊപ്പം താമസം തുടങ്ങിയത്‌.

Ads by Google
Saturday 03 Jan 2026 10.08 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW