-->
ന്യൂഡല്‍ഹി: യു.എസ്. പാര്‍ലമെന്റ് അംഗം ജാനിസ് ഷാക്കോവ്‌സ്‌കിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 2024 ല്‍ നടത്തിയ കൂടിക്കാഴ്‌ച രാഹുലിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിന്റെ തെളിവാണെന്നു ബി.ജെ.പി. അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന 2020 ഡല്‍ഹി കലാപക്കേസിലെ പ്രതി ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്നു ഷാക്കോവ്‌സ്‌കി ഉള്‍പ്പെടെ എട്ടുപേര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബി.ജെ.പിയുടെ വിമര്‍ശനം.