Saturday, March 14, 2026 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.03 AM

ക്രീമര്‍, എന്‍ഗരാവ സിംബാബ്‌വെ നിരയില്‍

ഹരാരെ: മുന്‍ നായകന്‍ ഗ്രെയിം ക്രീമറെ ഉള്‍പ്പെടുത്തി ട്വന്റി-20 ലോകകപ്പ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിനുള്ള സിംബാബ്‌വെ ടീം പ്രഖ്യാപിച്ചു. സിക്കന്ദര്‍ റാസ നായകനായ ടീമില്‍ ഏകദിന, ടെസ്‌റ്റ് ടീം ക്യാപ്‌റ്റന്‍ റിച്ചാഡ്‌ എന്‍ഗരാവയും ഇടംപിടിച്ചു.
ഏഴുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം കഴിഞ്ഞ ഒക്‌ടോബറില്‍ ദേശീയടീമില്‍ തിരികെയെത്തിയ ഗ്രെയിം ക്രീമറുടെ പരിചയസമ്പത്ത്‌ ലോകകപ്പില്‍ ടീമിനു മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ്‌ സിംബാബ്‌വെ മാനേജ്‌മെന്റ്‌.
പാകിസ്‌താനില്‍ നടന്ന ത്രിരാഷ്‌ട്ര ടൂര്‍ണമെന്റിലാണ്‌ ലെഗ്‌സ്പിന്നറായ ക്രീമര്‍ ദേശീയടീമില്‍ മടങ്ങിയെത്തിയത്‌. രണ്ടു മത്സരങ്ങളില്‍നിന്ന്‌ 44 റണ്‍ വഴങ്ങി രണ്ടു വിക്കറ്റായിരുന്നു മുപ്പത്തൊമ്പതുകാരന്റെ സംഭാവന. പുറംവേദനയെത്തുടര്‍ന്ന്‌ ത്രിരാഷ്‌ട്ര പരമ്പരയില്‍നിന്നു വിട്ടുനിന്നിരുന്ന ബ്ലെസിങ്‌ മുസറബാനിയെയും ലോകകപ്പിനുള്ള ടീമിലേക്കു തിരികെവിളിച്ചിട്ടുണ്ട്‌.
വെറ്ററന്‍ വിക്കറ്റ്‌കീപ്പര്‍ ബാറ്റര്‍ ബ്രെണ്ടന്‍ ടെയ്‌ലറും ടീമില്‍ ഇടംനേടി. ക്രീമറിനെപ്പോലെ കഴിഞ്ഞവര്‍ഷം ആദ്യമായിരുന്നു ടെയ്‌ലറുടെയും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്‌. അതിനുശേഷം 13 ട്വന്റി-20യില്‍നിന്ന്‌ 144.25 പ്രഹരശേഷിയിലും 22.81 ശരാശരിയിലും 251 റണ്ണടിക്കാന്‍ താരത്തിനായി.
ഗ്രൂപ്പ്‌ ബിയില്‍ കരുത്തരായ ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കൊപ്പമാണ്‌ സിംബാബ്‌വെ ലോകകപ്പ്‌ പോരാട്ടത്തിനിറങ്ങുന്നത്‌. അയര്‍ലന്‍ഡ്‌, ഒമാന്‍ എന്നീ ടീമുകളും ഗ്രൂപ്പിലുണ്ട്‌.
ടീം: സിക്കന്ദര്‍ റാസ (ക്യാപ്‌റ്റന്‍), ബ്രയാന്‍ ബെന്നറ്റ്‌, റിയാന്‍ ബേള്‍, ഗ്രെയിം ക്രീമര്‍, ബ്രാഡ്‌ ഇവാന്‍സ്‌, ക്ലൈവ്‌ മദാന്‍ഡെ, ടിനോടെന്‍ഡ മാപോസ, റ്റടിവാന്‍ഷി മറുമാനി, വെല്ലിങ്‌ടണ്‍ മസക്കാഡ്‌സ, ടോണി മുന്യോന്‍ഗ, താഷിന്‍ഗ മ്യൂസെകീവ, ബ്ലെസിങ്‌ മുസറബാനി, ഡിയോണ്‍ മയേഴ്‌സ്, റിച്ചാഡ്‌ എന്‍ഗരാവ, ബ്രണ്ടന്‍ ടെയ്‌ലര്‍.

Ads by Google
Saturday 03 Jan 2026 10.03 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW