Friday, March 13, 2026 Last Updated 12 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 01.02 PM

സിറ്റിയെ സണ്ടര്‍ലാന്റ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചു നിര്‍ത്തി ; പോയിന്റു പട്ടികയില്‍ ആഴ്‌സണലിന് പിന്നില്‍

uploads/news/2026/01/818715/sunderland.jpg

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ മുക്കി സണ്ടര്‍ലാന്റ്. പോയിന്റു പട്ടികയില്‍ വന്‍ തിരിച്ചടി മത്സരഫലം സിറ്റിക്ക് നല്‍കിയപ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലുമായുള്ള അകലം നാലായി. പോയിന്റ് പട്ടികയില്‍ സിറ്റി പിന്നില്‍ പോയപ്പോള്‍ വീട്ടുമുറ്റത്ത് തോറ്റിട്ടില്ലെന്ന റെക്കോഡ് സണ്ടര്‍ലാന്റിന് നിലനിര്‍ത്താനായി.

ബോള്‍ പൊസഷന്‍ ഉള്‍പ്പെടെ മേല്‍ക്കോയ്മ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഗോള്‍നേടാന്‍ സിറ്റിയെ തുണച്ചില്ല. സിറ്റിക്ക് 67.6% പൊസഷനും 14 ഷോട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ നാലെണ്ണം മാത്രമേ ലക്ഷ്യത്തിലേക്ക് തൊടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ സിറ്റിയുടെ എട്ട് മത്സര വിജയ പരമ്പര കൂടിയാണ് അവസാനിച്ചത്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ ഡ്യൂട്ടിയില്‍ തുടരുന്ന അഞ്ച് കളിക്കാര്‍ പോയിട്ടും സണ്ടര്‍ലാന്റ് മികച്ച കളി പുറത്തെടുത്തു. അവരുടെ ശ്രദ്ധേയമായ ക്ലീന്‍ ഷീറ്റിന്റെ കാതല്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ മുകിലെ ആയിരുന്നു.

സണ്ടര്‍ലാന്റ് കൃത്യമായ ഗൃഹപാഠത്തോടെയാണ് കളിക്കാനെത്തിയത്. ആഴ്‌സണല്‍, ആസ്റ്റണ്‍ വില്ല, കടുത്ത എതിരാളികളായ ന്യൂകാസില്‍, ഇപ്പോള്‍ സിറ്റി എന്നിവരെയെല്ലാം സണ്ടര്‍ലാന്റ് അവരുടെ മൈതാനത്ത് പിടിച്ചു നിര്‍ത്തി. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂവെങ്കിലും, സണ്‍ഡര്‍ലാന്‍ഡ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും തൊട്ടുമുകളിലുള്ളവരേക്കാള്‍ ഒരു പോയിന്റ് മാത്രം പിന്നിലാണ്.

Ads by Google
Friday 02 Jan 2026 01.02 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW