Saturday, March 14, 2026 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 11.10 AM

മുമ്പൊരിക്കലുമില്ലാത്ത രീതിയില്‍ 2025 എന്നെ പരീക്ഷിച്ചു, എല്ലാവരെയും വിശ്വസിക്കുന്ന സ്വഭാവം വിനയായി; ഷാന്‍ റഹ്മാന്‍ പറയുന്നു

-shaan-rahman

പുതുവത്സരത്തില്‍ പുതിയ തീരുമാനങ്ങളുമായി തിരിച്ചുവരികയാണെന്ന് പ്രഖ്യാപിച്ച് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. പോയ വര്‍ഷം തനിക്കു പറ്റിയ അബദ്ധങ്ങളെ തിരുത്തുമെന്ന് സാമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഷാന്‍ റഹ്മാന്‍ പറഞ്ഞു. 2025 തനിക്ക് അപ്രതീക്ഷിതമാല പരീക്ഷണങ്ങളാണ് നല്‍കിയതെന്നും ഷാന്‍ റഹ്മാന്‍ കുറിച്ചു. വ്യത്യസ്തമാല സംഗീതങ്ങളുമായി 2026 ല്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഷാന്‍ റഹ്മാന്‍ പറഞ്ഞു.

‘മുമ്പൊരിക്കലുമില്ലാത്ത രീതിയില്‍ 2025 എന്നെ പരീക്ഷിച്ചു. എല്ലാവരെയും വിശ്വസിക്കുന്ന സ്വഭാവം എന്റെ ശക്തിയാണെന്ന് ഞാന്‍ എപ്പോഴും കണ്ടിരുന്നത്. എന്നാലത് ഏറ്റവും വലിയ വെല്ലുവിളിയായി മാറി. ഒരു നിമിഷത്തേക്ക് ഒരു വ്യാജ ശബ്ദം വളരെ ഉച്ചത്തില്‍ വളര്‍ന്നു. അത് എന്റെ കുടുംബം, എന്റെ സുഹൃത്തുക്കള്‍, എന്റെ സത്യം എന്നിവയുടെ ശബ്ദത്തെ മുക്കിക്കളഞ്ഞു.

കഴിഞ്ഞ 16 വര്‍ഷമായി മുന്നൂറിലധികം ഗാനങ്ങളുമായി നിങ്ങളിലേക്ക് ഒരു പാലം പണിയുകയായിരുന്നു ഞാന്‍. നമ്മള്‍ ഒരുമിച്ച് ചിരിച്ചു, നൃത്തം ചെയ്തു, സുഖപ്പെടുത്തി. പക്ഷേ ഏതൊരു മനുഷൃനെയും പോലെ ഞാനും മനുഷ്യനാണ്. എനിക്ക് ഹിറ്റുകള്‍ ഉണ്ടാകും, എനിക്ക് തെറ്റുകള്‍ സംഭവിക്കും. എന്റെ മുന്‍വിധികള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ല. പക്ഷേ സംഗീതത്തോടുളള എന്റെ സ്‌നേഹം സത്യമാണ്.

ആവശ്യമില്ലാത്തിടത്ത് സാധൂകരണം തേടുന്നത് ഞാന നിര്‍ത്തി. ഞാന്‍ ഇപ്പോള്‍ ഉളളതുപോലെ തന്നെയാണ് നല്ലതെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ കൂടുതല്‍ ശക്തനായി തിരിച്ചുവരികയാണ്, ഞാന്‍ ജനിച്ചത് എന്തിനുവേണ്ടിയാമണാ , ആ ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നു. വ്യത്യസ്തമാര്‍ന്ന സംഗീതം ഉണ്ടാക്കുക എന്നതാണ് ആ ലക്ഷ്യം. എന്റെ അതിരുകള്‍ നിശ്ചയിക്കുന്നത് ഞാനായിരിക്കും, ആ ഒച്ചപാടുകളായിരിക്കില്ല് പുതുവത്സരാശംസകള്‍. നിങ്ങളുടെ 2026 കൃതജ്ഞതയാലും സഹാനുഭൂതിയാലും നിര്‍വചിക്കപ്പെടട്ടെ’ ഷാന്‍ റഹ്മാന്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW