Saturday, March 14, 2026 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.37 PM

അഫ്‌ഗാനെ റാഷിദ്‌ നയിക്കും

uploads/news/2026/01/818626/sp4.jpg

കാബൂള്‍: ഓള്‍റൗണ്ടര്‍ റാഷിദ്‌ ഖാനെ നായകനാക്കി ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള അഫ്‌ഗാനിസ്‌ഥാന ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഗുല്‍ബദീന്‍ നയിബ്‌, ഇടംകൈയന്‍ പേസര്‍ ഫസലുള്ള ഫറൂഖി എന്നിവരുടെ ദേശീയടീമിലേക്കുള്ള മടക്കത്തിന്‌ ലോകകപ്പ്‌ വേദിയാകും. ഇരുപതുകാരന്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ മുഹമ്മദ്‌ ഇഷാഖാണ്‌ ടീം പ്രഖ്യാപനത്തിലെ സര്‍പ്രൈസ്‌. ഓഫ്‌ സ്‌പിന്നര്‍ മുജീബ്‌ ഉര്‍ റഹ്‌മാന്റെ വരവ്‌ മിസ്‌റ്ററി സ്‌പിന്നര്‍ എ.എം. ഗസന്‍ഫാറിനെ റിസര്‍വ്‌ നിരയിലാക്കി. യു.എ.ഇയില്‍ വെസ്‌റ്റിന്‍ഡീസിനെതിരായ മൂന്നു മത്സര പരമ്പരയിലും ഇതേ ടീമാകും കളത്തിലിറങ്ങുന്നത്‌. ജനുവരി 19 മുതല്‍ 22 വരെയാണ്‌ ഈ പരമ്പര. 2024-ല്‍ നടന്ന ലോകകപ്പില്‍ സെമിഫൈനലില്‍ കടന്നതിന്റെ ആത്മവിശ്വാസവുമായിട്ടാണ്‌ അഫ്‌ഗാന്റെ വരവ്‌. ന്യൂസിലന്‍ഡ്‌, വെസ്‌റ്റിന്‍ഡീസ്‌, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്‌ തുടങ്ങി റാങ്കിങ്ങില്‍ മുന്നിലുള്ള ടീമുകള്‍ അന്ന്‌ അഫ്‌ഗാന്റെ പടയോട്ടത്തില്‍ മുട്ടുകുത്തിയിരുന്നു. ഗ്രൂപ്പ്‌ ഡിയില്‍ ന്യൂസിലന്‍ഡ്‌, ദക്ഷിണാഫ്രിക്ക, യു.എ.ഇ, കാനഡ എന്നിവര്‍ക്കൊപ്പമാണ്‌ അഫ്‌ഗാനിസ്‌ഥാന്‍. ചെന്നൈയില്‍ ഫെബ്രുവരി എട്ടിന്‌ കിവികള്‍ക്കെതിരേയാണ്‌ അവരുടെ ആദ്യ മത്സരം.

Ads by Google
Thursday 01 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW