-->
കോട്ടയം: റോളര്‍ സ്‌കേറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിശാഖപട്ടണത്ത് നടത്തിയ ദേശീയ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രേയ ബാലഗോപാലിനു സ്വര്‍ണം. റോളര്‍ സ്‌കൂട്ടര്‍ വിഭാഗം മത്സരത്തിലാണ് നേട്ടം. തിരുവനന്തപുരത്ത് നടന്ന സംസ്‌ഥാന ചാമ്പ്യന്‍ഷിപ്പിലും ബംഗളുരുവില്‍ നടന്ന കഴിഞ്ഞവര്‍ഷത്തെ ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഇതേവിഭാഗത്തില്‍ ശ്രേയയ്‌ക്ക് വെള്ളി മെഡല്‍ ലഭിച്ചിരുന്നു.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആര്‍ട്ടിക്കിള്‍ഷിപ് വിദ്യാര്‍ഥിയായ ശ്രേയ, റോളര്‍ സ്‌കേറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അദര്‍ ഗെയിംസ് ടെക്‌നിക്കല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി.ആര്‍.ബാലഗോപാലിന്റെയും കനറാ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫീസര്‍ എല്‍. ഗീതയുടെയും മകളാണ്. 2021 മുതല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്‌കേറ്റിങ് താരങ്ങള്‍ കേരളത്തിനു വേണ്ടി തുടര്‍ച്ചയായി ഇതേയിനത്തില്‍ മെഡല്‍ നേടുന്നുണ്ടെന്ന് പരിശീലകനായ പി.ആര്‍.ബാലഗോപാല്‍ പറഞ്ഞു.