-->
സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. കഴിഞ്ഞ മത്സരത്തിലെ അതേ സ്‌ക്വാഡ് തന്നെയാകും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടി(എസ്.സി.ജി)ല്‍ നടക്കുന്ന അവസാന അങ്കത്തിനിറങ്ങുന്നത്.
സ്‌റ്റീവന്‍ സ്‌മിത്ത് നയിക്കുന്ന ടീം അഞ്ചുമത്സര പരമ്പര 3-1 ന് നേരത്തെതന്നെ സ്വന്തമാക്കിയിരുന്നു. പെര്‍ത്തിലും ബ്രിസ്‌ബെയ്‌നിലും നടന്ന ആദ്യ രണ്ടു മത്സരങ്ങള്‍ എട്ടു വിക്കറ്റിനു ജയിച്ച ഓസ്‌ട്രേലിയ അഡ്‌ലെയ്‌ഡിലെ മൂന്നാം ടെസ്‌റ്റ് 82 റണ്ണിനു കീഴടക്കി ആഷസ് നിലനിര്‍ത്തി.
ബോക്‌സിങ് ഡേ ടെസ്‌റ്റില്‍ നാലുവിക്കറ്റിന്റെ ജയം ഇംഗ്ലണ്ടിനായിരുന്നു. 15 വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ട് നേടിയ ആദ്യ ജയമാണ് മെല്‍ബണില്‍ കുറിച്ചത്. ബൗളര്‍മാര്‍ നിറഞ്ഞാടിയ മത്സരം രണ്ടുദിവസത്തിനുള്ളില്‍ അവസാനിക്കുകയും ചെയ്‌തു. അടുത്ത നാലിനാണ് അവസാനത്തെ മത്സരം.