Thursday, March 12, 2026 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

ദിലീപ്‌ ഘോഷ്‌ ബി.ജെ.പിയിലേക്ക്‌ മടങ്ങാന്‍ സാധ്യത

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുതിര്‍ന്ന നേതാവ്‌ ദിലീപ്‌ ഘോഷി(61)നെ ബി.ജെ.പിയുടെ നേതൃനിരയില്‍ സജ്‌ജീവമാക്കാന്‍ നീക്കം. ലോക്‌സഭാ മുന്‍ എം.പിയായ അദ്ദേഹം ഏതാനും നാളായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. അദ്ദേഹത്തിന്റെ തുറന്ന അഭിപ്രായങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക്‌ വഴിവച്ചിട്ടുണ്ട്‌. പക്ഷേ, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ബി.ജെ.പിക്ക്‌ മികച്ച വളര്‍ച്ചയും പിന്തുണയും ബംഗാളില്‍ നേടാന്‍ കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായാണു ഘോഷിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത്‌.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW