Thursday, March 12, 2026 Last Updated 59 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

പ്രണയവിവാഹം; നവവരനെ തൂണില്‍ കെട്ടിയിട്ട്‌ മര്‍ദിച്ച്‌ യുവതിയുടെ ബന്ധുക്കള്‍

ഹൈദരാബാദ്‌: വീട്ടുകാരുടെ എതിര്‍പ്പ്‌ മറികടന്ന്‌ വിവാഹം കഴിച്ചതിന്‌ നവവരനെ തൂണില്‍ കെട്ടിയിട്ട്‌ മര്‍ദിച്ച്‌ യുവതിയുടെ ബന്ധുക്കള്‍. ആന്ധ്രാപ്രദേശിലെ ഏലുരു ജില്ലയിലാണു സംഭവം.
എട്ടു വര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായ സായ്‌ ചന്ദിനും സായ്‌ ദുര്‍ഗയ്‌ക്കുമാണ്‌ ആക്രമണം നേരിടേണ്ടിവന്നത്‌. സായ്‌ ദുര്‍ഗ തപാല്‍ വകുപ്പിലാണ്‌ ജോലി ചെയ്യുന്നത്‌. സായ്‌ ചന്ദ്‌ തൊഴില്‍രഹിതനായതിനാല്‍ യുവതിയുടെ ബന്ധുക്കള്‍ വിവാഹത്തെ ശക്‌തമായി എതിര്‍ത്തു. ഇത്‌ അവഗണിച്ച്‌ കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായി. സായ്‌ചന്ദിന്റെ വീട്ടുകാര്‍ പങ്കെടുത്തെങ്കിലും യുവതിയുടെ വീട്ടുകാര്‍ ചടങ്ങില്‍നിന്ന്‌ വിട്ടുനിന്നു. യുവതിയുടെ വീട്ടുകാരുടെ എതിര്‍പ്പ്‌ കണക്കിലെടുത്ത്‌ ഇരുവരും പോലീസ്‌ സംരക്ഷണം തേടുകയും ചെയ്‌തിരുന്നു.
എന്നാല്‍, വിവാഹച്ചടങ്ങിനു പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ നവവരനെ പിടിച്ചുകൊണ്ടുപോവുകയും വൈദ്യൂതിത്തൂണില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായി ഏലുരു പോലീസ്‌ സൂപ്രണ്ട്‌ ശിവ പ്രതാപ്‌ കിഷോര്‍ പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എസ്‌.പി. പറഞ്ഞു.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW