-->
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത വിവോയുടെ സ്മാര്‍ട്ട്‌ഫോണാണ് Y29 5ജി (Vivo Y29 5G). ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ Y29 5ജിയുടെ 4GB+128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയായിരുന്നു വില (ടൈറ്റാനിയം ഗോള്‍ഡ്: 16,499 രൂപ). ഇതിന്റെ 6GB/128GB വേരിയന്റിന് 15,499 രൂപയും (ടൈറ്റാനിയം ഗോള്‍ഡ്: 17,999 രൂപ), 8GB+128GB വേരിയന്റിന് 16,999 രൂപയും (ടൈറ്റാനിയം ഗോള്‍ഡ്, ഡയമണ്ട് ബ്ലാക്ക്), 8GB+256G വേരിയന്റിന് 18,999 രൂപയും (ടൈറ്റാനിയം ഗോള്‍ഡ്, ഡയമണ്ട് ബ്ലാക്ക്) വിലയുണ്ടായിരുന്നു.
വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ Y29 5ജി ലോഞ്ച് സമയത്തെ അതേ വിലയില്‍ തന്നെയാണ് ഇപ്പോഴും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമായതിനാല്‍ 12999 രൂപ പ്രാരംഭ വിലയില്‍ വാങ്ങാനാകും. മിലിട്ടറി ഗ്രേഡ് റെസിസ്റ്റന്‍സും SGS സര്‍ട്ടിഫിക്കേഷനും നല്‍കുന്ന സെഗ്മെന്റിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്നതടക്കമുള്ള പ്രത്യേകതകള്‍ ലോഞ്ച് സമയത്ത് ഇതിനുണ്ടായിരുന്നു.
ഡിമെന്‍സിറ്റി 6300 പ്രോസസറാണ് വിവോ Y29 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് ഡിസ്പ്ലേ, 1608 × 720 റെസല്യൂഷന്‍, 1000 നിറ്റ്സ് ബ്രൈറ്റ്‌നസ്, ഐ പ്രൊട്ടക്ഷന്‍ മോഡ്, TÜV റൈന്‍ലാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഇതിലുണ്ട്. 4/6/8 ജിബി റാം; 128/256GB സ്റ്റോറേജ്; 8 ജിബി എക്‌സ്റ്റെന്‍ഡഡ് റാം ഫീച്ചറുകളും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 50MP (f/1.8) മെയിന്‍ ക്യാമറയും സെക്കന്‍ഡറി ക്യാമറയും ഫ്‌ലാഷും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി ഫ്രണ്ടില്‍ 8MP ക്യാമറയും ഇതിലുണ്ട്.
ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസില്‍ ആണ് പ്രവര്‍ത്തനം. നിരവധി എഐ ഫീച്ചറുകളും ഇതിലുണ്ട്. 44W ടൈപ്പ്-സി ഫാസ്റ്റ് ചാര്‍ജിംഗ് ഉള്ള 5500mAh ബാറ്ററിയാണ് വിവോ Y29 5ജിയില്‍ നല്‍കിയിരിക്കുന്നത്. IP64 റേറ്റിംഗ് വിവോ Y29 5ജിയിലുണ്ട്. കൂടാതെ, SGS 5-സ്റ്റാര്‍ ഡ്രോപ്പ് റെസിസ്റ്റന്‍സ്, മിലിട്ടറി-ഗ്രേഡ് സര്‍ട്ടിഫിക്കേഷന്‍, ഷോക്ക്-അബ്‌സോര്‍ബിങ് കോര്‍ണറുകള്‍, വേവ്-ക്രെസ്റ്റ് ഫോണ്‍ കേസ് എന്നിവയും ഇതിലുണ്ട്. അതിനാല്‍ മികച്ച ഈട് കിട്ടും. ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് v5.4, ഡ്യുവല്‍ സിം (1 നാനോ സിം + 1 നാനോ സിം/മൈക്രോ എസ്ഡി); 5G NR ബാന്‍ഡ്: n1/n3/n5/n8/n28B/n40/n77/n78; ജിപിഎസ്, ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, 300% വോളിയം, ഡ്യുവല്‍ സ്പീക്കറുകള്‍ എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.