-->
പോക്കോ തങ്ങളുടെ M സീരീസിലേക്ക് പുതിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിക്കാന്‍ തയാറെടുത്തിരിക്കുന്നു. പോക്കോ എം7 5ജിയുടെ പിന്‍ഗാമിയായി പോക്കോ എം8 (POCO M8 5G) എന്ന മോഡല്‍ ജനുവരി 8ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചു. സെഗ്മെന്റിലെ ഏറ്റവും സ്ലിം സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകതയുമായിട്ടാകും എം8 എത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡ്യുവല്‍-ടോണ്‍ ഫിനിഷ് ആണ് ഇതിന് നല്‍കിയിരിക്കുന്നത്. പെര്‍ഫോമന്‍സിനൊപ്പം യുവതലമുറയെ ആകര്‍ഷിക്കാന്‍ തക്ക ആകര്‍ഷകത്വമുള്ള ഡി?സൈന്‍ ആണ് പോക്കോ എം8 ന് നല്‍കിയിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
എം8 5ജിയുടെ പ്രധാന ആകര്‍ഷണമായി പോക്കോ മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അതില്‍ സ്‌റ്റൈല്‍, ഈട്, യൂസബിലിറ്റി എന്നിവ ഉള്‍പ്പെടുന്നു. സ്‌റ്റൈല്‍- പുതിയ ഡ്യുവല്‍-ടോണ്‍ ബാക്ക് പാനലിനൊപ്പം വിഷ്വല്‍ അപ്പീലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈട്- ദൈനംദിന ഉപയോഗത്തിനായി മെച്ചപ്പെടുത്തിയ ബില്‍ഡ് ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നു. യൂസബിലിറ്റി- മികച്ച എര്‍ഗണോമിക്സിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റിലെ സ്ലിം മോഡല്‍ എന്ന നിലയില്‍ 7.35mm വലിപ്പവും 178 ഗ്രാം ഭാരവുമായാണ് എത്തുന്നത്.
ലോഞ്ചിന് മുന്നോടിയായി പോക്കോ എം8 5ജിയുടെ ആദ്യ ഔദ്യോഗിക 'കീ വിഷ്വല്‍' (KV) സാമൂഹിക മാധ്യമങ്ങളിലൂടെ പോക്കോ പുറത്തിറക്കിയിട്ടുണ്ട്. 6.77 ഇഞ്ച് FHD+ 120Hz ഡിസ്പ്ലേയാണ് പോക്കോ എം8 5ജിയില്‍ ഉണ്ടാകുക എന്ന് റിപ്പോര്‍ട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോണ്‍ എത്തുക. ആഗോള വിപണികളില്‍ ഇത് 8GB വരെ റാമും 256GB സ്റ്റോറേജ് വേരിയന്റും സഹിതം എത്തുമെന്ന് പറയപ്പെടുന്നു. 45W ചാര്‍ജിങ് പിന്തുണ സഹിതം 5520mAh ബാറ്ററിയാണ് പോക്കോ എം8 5ജിയില്‍ ഉണ്ടാകുക. പൊടി, ഡ്രോപ്പ് പ്രതിരോധം എന്നിവയ്ക്കായി ഇത് IP65 റേറ്റിങ് സഹിതം എത്തും. ഇതിലെ മറ്റ് ഫീച്ചറുകള്‍ നിലവില്‍ വ്യക്തമല്ല.