Thursday, March 12, 2026 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 02.34 PM

2026 Z650RS നിയോ റെട്രോയെ വിപണിയില്‍ എത്തിച്ച് കവസാക്കി ; വില അറിയാം

kawasaki-

പുതിയ 2026 കവസാക്കി Z650RS നിയോ റെട്രോയെ വിപണിയില്‍ എത്തിച്ചിരിയ്ക്കുകയാണ് കമ്പനി. കവസാക്കി Z650RS നിയോ റെട്രോയ്ക്ക് 7.83 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. മുന്‍ഗാമിയേക്കാള്‍ 14,000 രൂപ അധികമായി മുടക്കേണ്ടി വരും. പുതിയ കലണ്ടര്‍ വര്‍ഷത്തേക്കുള്ള ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളുടെ പുതുക്കിയ ഉല്‍പ്പന്ന നിരയുടെ ഭാഗമായി മോട്ടോസൈക്കിളിന് നവീകരണങ്ങളും നല്‍കിയിട്ടുണ്ട്.

2026 കാവസാക്കി Z650RS പുതിയ മെറ്റാലിക് ഓഷ്യന്‍ ബ്ലൂ കളര്‍ ഓപ്ഷനിലാണ് വാഗ്ദാനം ചെയ്യുന്നത്. മുമ്പുണ്ടായിരുന്ന ബ്ലാക്ക്, ഗോള്‍ഡന്‍ നിറഭേദങ്ങള്‍ മാറ്റിയാണ് പുതിയ നിറം പരീക്ഷിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ക്ലാസിക് Z-സീരീസ് സ്‌റ്റൈല്‍ എന്നിവയുള്‍പ്പെടെ മോട്ടോര്‍സൈക്കിളിന്റെ നിയോ റെട്രോ സ്‌റ്റൈലിംഗ് ഘടകങ്ങള്‍ നിലനിര്‍ത്തിയിരിക്കുന്നു. ഒപ്പം പ്രീമിയം ബൈക്കില്‍ വ്യത്യസ്ത ഗോള്‍ഡന്‍ ആക്‌സന്റുകള്‍ കൊടുത്തിരിക്കുന്നതും ശ്രദ്ധേയമാണ്. 800 mm സീറ്റ് ഹൈറ്റ്, 125 mm ഗ്രൗണ്ട് ക്ലിയറന്‍സ്, 192 കിലോഗ്രാം ഭാരം, 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് എന്നിവയാണ് കവസാക്കി Z650RS നിയോ റെട്രോ മോട്ടോര്‍സൈക്കിളിലെ മറ്റ് പ്രധാന സവിശേഷതകള്‍. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായ സെന്‍ട്രല്‍ എല്‍സിഡി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയുള്ള അതേ ഡ്യുവല്‍-പോഡ് അനലോഗ് ലേഔട്ടാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ഹെഡ്ലൈറ്റ്, ടെയില്‍ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം എല്‍ഇഡി യൂണിറ്റുകളാണ്. 2026 മോഡല്‍ Z650RS ബൈക്കിന് കരുത്ത് പകരുന്നത് 649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആര്‍പിഎമ്മില്‍ 68 bhp പവറും 62.1 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും മോഡലിന്റെ ഭാഗമാണ്. E20 എഥനോള്‍ ബ്ലെന്‍ഡഡ് ഇന്ധന നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി എഞ്ചിന്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി മോട്ടോര്‍സൈക്കിളിന്റെ ടോര്‍ക്കില്‍ 1.9 Nm കുറവ് സംഭവിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ മുന്‍ഗാമിക്ക് സമാനമായി തന്നെയാണ് പുതിയ 2026 കവസാക്കി Z650RS നിയോ റെട്രോ പണികഴിപ്പിച്ചിരിക്കുന്നത്. സസ്‌പെന്‍ഷനായി മുന്‍വശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു ഹൊറിസോണ്ടല്‍ ലിങ്ക് സസ്പെന്‍ഷനും ഉപയോഗിച്ചിരിക്കുന്നത് കാണാം. ഇത് പ്രീ-ലോഡിനായി ക്രമീകരിക്കാവുന്നതാണെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പറയുന്നു.

Ads by Google
Ads by Google
TRENDING NOW