Saturday, March 14, 2026 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.39 PM

സെനഗല്‍ ഒന്നാമത്‌

uploads/news/2025/12/818458/sp2.jpg

ടാന്‍ഗീര്‍: അഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ ഫുട്‌ബോളില്‍ സെനഗല്‍ ബെനിനെ ഏകപക്ഷീയമായ മൂന്ന്‌ ഗോളുകള്‍ക്കു തോല്‍പ്പിച്ചു.
ഇബ്‌ദു ബത്തൂത സ്‌റ്റേഡിയത്തില്‍ നടന്ന ഡി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സെനഗലിനായി സെക്‌, ഡിയാലോ, എന്‍ഡിയ എന്നിവര്‍ ഗോളടിച്ചു. 2022 ജേതാക്കളാണ്‌ സെനഗല്‍. ഗ്രൂപ്പ്‌ ജേതാക്കളായാണ്‌ സെനഗല്‍ നോക്കൗട്ടില്‍ കടന്നത്‌. അടുത്ത റൗണ്ടില്‍ അള്‍ജീരിയയാണ്‌ എതിരാളികള്‍. മത്സരത്തിന്റെ 70-ാം മിനിറ്റില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തായ കാലിദു കൂലിബാലിയെ കൂടാതെയാണ്‌ അവര്‍ നോക്കൗട്ടിലെ ആദ്യ മത്സരം കളിക്കുക. മൂന്ന്‌ കളികളില്‍നിന്ന്‌ ഏഴ്‌ പോയിന്റാണു സെനഗല്‍ നേടിയത്‌.
രണ്ടാം സ്‌ഥാനത്തുള്ള ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയ്‌ക്കും ഏഴ്‌ പോയിന്റുണ്ട്‌. ഗോള്‍ ശരാശരിയിലെ വ്യത്യാസമാണ്‌ സെനഗലിനെ ഒന്നാം സ്‌ഥാനത്തെത്തിച്ചത്‌. ബെനിന്‍ മൂന്ന്‌ പോയിന്റ്‌ നേടിയപ്പോള്‍ ബോട്‌സ്വാന അക്കൗണ്ട്‌ തുറന്നില്ല. അവസാന മത്സരത്തില്‍ കോംഗോ ബോട്‌സ്വാനയെ 3-0 ത്തിനു തോല്‍പ്പിച്ചു. കാകുത ഇരട്ട ഗോളടിച്ച മത്സരത്തില്‍ എംബുകുവും ഒരു ഗോളടിച്ചു.

Ads by Google
Wednesday 31 Dec 2025 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW