-->
കൊളംബോ: ട്രെയിനിടിച്ച് പരുക്കേറ്റ് എട്ടു വര്‍ഷം കോമയില്‍ കിടന്ന ശ്രീലങ്കന്‍ താരം മരിച്ചു.
അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കായി കളിച്ച 25 വയസുകാരന്‍ അക്ഷു ഫെര്‍ണാണ്ടോയാണു മരിച്ചത്. 2018 ഡിസംബര്‍ 28 ന് മൗണ്ട് ലവിനിയ ബീച്ചിലെ പരിശീലനത്തിനു ശേഷം റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ്, ശരീരത്തില്‍ ഒടിവുകള്‍ സംഭവിച്ച നിലയിലാണു താരത്തെ ആശുപത്രിയിലെത്തിച്ചത്. ശ്രീലങ്കയുടെ ഏറ്റവും പ്രതിഭയുള്ള യുവതാരങ്ങളിലൊരാളായിരുന്നു ഫെര്‍ണാണ്ടോ. 2010 ല്‍ ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച താരം ഓസ്‌ട്രേലിയയ്‌ക്കെതിരെ സെമി ഫൈനലില്‍ അര്‍ധ സെഞ്ചുറിയടിച്ചിരുന്നു.