-->
ഭുവനേശ്വര്‍: അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫി ക്രിക്കറ്റില്‍ കേരളവും ഝാര്‍ഖണ്ഡുമായുള്ള മ
ത്സരം സമനിലയില്‍ പിരിഞ്ഞു. ഒന്നാം ഇന്നിങ്‌സില്‍ 63 റണ്ണിന്റെ ലീഡ് നേടിയ ഝാര്‍ഖണ്ഡ് രണ്ടാം ഇന്നിങ്‌സില്‍ 157 റണ്ണിന് ഓള്‍ഔട്ടായി. തുടര്‍ന്ന് 221 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഏഴ് വിക്കറ്റിന് 165 റണ്ണെടുത്തു നില്‍ക്കേ കളി സമനിലയില്‍ പിരിഞ്ഞു.
സ്‌കോര്‍: ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്‌സ് 282, രണ്ടാം ഇന്നിങ്‌സ് 157. കേരളം ഒന്നാം ഇന്നിങ്‌സ് 219, രണ്ടാം ഇന്നിങ്‌സ് ഏഴിന് 165.