-->
ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്ട്ടിന് മസ്‌തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയില്‍. 54 വയസുകാരനായ മാര്‍ട്ടിന്‍ ബ്രിസ്‌ബനിലെ ഗോള്‍ഡ് കോസ്‌റ്റ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലില്‍ കോമയിലാണ്.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്‌റ്റിന്റെ ഒന്നാം ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. സഹതാരമായിരുന്ന ഡാരില്‍ ലീമാനാണ് ഡാമിയന്‍ മാര്‍ട്ടിന്റെ സ്‌ഥിതി ഗുരുതരമാണെന്ന് എക്‌സിലൂടെ ആദ്യം പ!റത്തുവിട്ടത്‌്. ഡാമിയന്‍ മാര്‍ട്ടിന് മികച്ച ചികിത്സ കിട്ടിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ അമാന്‍ഡയെ ഉദ്ധരിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആഡം ഗില്‍ക്രിസ്‌റ്റും എക്‌സില്‍ കുറിച്ചു. മാര്‍ട്ടിന്‍ എത്രയും പെട്ടെന്നു സാധാരണ ജീവിതത്തിലേക്കു മടങ്ങട്ടേയെന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോഡ് ഗ്രീന്‍ബര്‍ഗും എക്‌സില്‍ കുറിച്ചു.
ഇന്ത്യന്‍ ബാറ്ററായിരുന്ന വി.വി.എസ്. ലക്ഷ്‌മണും ബൗളറായിരുന്ന ആര്‍. അശ്വിനും രോഗശാന്തിക്കായി പ്രാര്‍ഥനയും കുറിച്ചു. ഓസ്‌ട്രേലിയക്കായി 21-ാം വയസില്‍ അരങ്ങേറിയ മാര്‍ട്ടിന്‍ 208 ഏകദിനങ്ങളും 67 ടെസ്‌റ്റുകളും കളിച്ചു. ടെസ്‌റ്റില്‍ 46.37 ശരാശരിയില്‍ 13 സെഞ്ചുറികളും 23 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 4406 റണ്ണെടുത്തു. ഏകദിനത്തില്‍ 40.80 ശരാശരിയില്‍ അഞ്ച് സെഞ്ചുറികളും 37 അര്‍ധ സെഞ്ചുറികളുമടക്കം 5346 റണ്ണെടുത്തു. നാല് ട്വന്റി20 കളിലായി 120 റണ്ണെടുക്കാനും മാര്‍ട്ടിനായി. വിരമിച്ച ശേഷം കമന്റേറ്ററായി. 2003-ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ അംഗമായിരുന്നു അദ്ദേഹം. ഫൈനലില്‍ ഇന്ത്യക്കെതിരേ പുറത്താകാതെ 88 റണ്ണെടുത്തു.