Saturday, March 14, 2026 Last Updated 50 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.39 PM

കേരളത്തെ നയിക്കാന്‍ സെജിനും അനീഷയും

തിരുവല്ല: ചെന്നൈയിലെ ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നാല്‌ മുതല്‍ ജനുവരി 11 വരെ നടക്കുന്ന 75-ാമത്‌ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അനീഷ ക്ലീറ്റസും സെജിന്‍ മാത്യുവും കേരളത്തെ നയിക്കും.
സംസ്‌ഥാന വൈദ്യുതി ബോര്‍ഡിന്റെ താരങ്ങളാണ്‌ ഇരുവരും. കഴിഞ്ഞ വര്‍ഷത്തെ വെള്ളി മെഡല്‍ ജേതാവായ വനിതകള്‍ ആതിഥേയരായ തമിഴ്‌നാട്‌, പശ്‌ചിമ ബംഗാള്‍, ഗുജറാത്ത്‌, മധ്യപ്രദേശ്‌ എന്നിവരോടൊപ്പം ഗ്രൂപ്പ്‌ ബിയിലാണ്‌.
പുരുഷന്മാര്‍ പൂള്‍ സിയില്‍ ജമ്മു കശ്‌മീര്‍, ഝാര്‍ഖണ്ഡ്‌, ഗുജറാത്ത്‌ എന്നിവരുടെ കൂടെയാണ്‌. കെ.എസ്‌. ഇ.ബിയിലെ അജു ജേക്കബ്‌ വനിതകളുടെ കോച്ചും മാനേജര്‍ ആലപ്പുഴയിലെ റോജാ മോളുമാണ്‌. പുരുഷ ടീമിന്റെ കോച്ച്‌ സ്‌പോര്‍ട്‌ കൗണ്‍സിലിന്റെ സുദീപ്‌ ബോസും മാനേജര്‍ തിരുവനന്തപുരത്തിന്റെ അഭിലാഷുമാണ്‌.
ടീം: വനിതകള്‍ - അനീഷക്ല ീറ്റസ്‌, ശ്രീകല ആര്‍, സൂസന്‍ ഫ്‌ളോറന്റീന, കവിത ജോസ്‌, ചിന്നു കോശി, (തിരുവനന്തപുരം) അക്ഷയ ഫിലിപ്പ്‌, ഐറിന്‍ എല്‍സ ജോണ്‍, റീമ റൊണാള്‍ഡ്‌ (കോട്ടയം), സ്വപ്‌ന ചെറിയാന്‍ ജെസ്ലി പി.എസ്‌. (ആലപ്പുഴ), ജയലക്ഷ്‌മി വി.ജെ. (പാലക്കാട്‌), നിരഞ്‌ജന ജിജു (തൃശൂര്‍). കോച്ച്‌: അജു ജേക്കബ്‌ (കെ.എസ്‌.ഇ.ബി.) മാനേജര്‍ റോജാ മോള്‍ (ആലപ്പുഴ).
പുരുഷന്മാര്‍ - സെജിന്‍ മാത്യു, ജെറോം പ്രിന്‍സ്‌, ശരത്‌ കൃഷ്‌ണ, ആരോണ്‍ ബ്ലെസണ്‍ (തിരുവനന്തപുരം), ജോഷ്വ സുനില്‍ ഉമ്മന്‍, ഷറാസ്‌ മുഹമ്മദ്‌, ഷാനസില്‍ മുഹമ്മദ്‌, അബിന്‍ സാബു (എറണാകുളം), ഇര്‍ഫാന്‍ മുഹമ്മദ്‌ (തൃശൂര്‍), ചാര്‍ളി വി.എസ്‌. (കോട്ടയം), ജിഷ്‌ണു ജി നായര്‍ (കൊല്ലം). കോച്ച്‌: സുദീപ്‌ ബോസ്‌ (കെ.എസ്‌.എസ്‌.സി.), മാനേജര്‍ അഭിലാഷ്‌ (തിരുവനന്തപുരം).

Ads by Google
Wednesday 31 Dec 2025 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW