Thursday, March 12, 2026 Last Updated 49 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 07.23 PM

ബന്ധനി രൂപ് കോട്ടി അനാർക്കലിയിൽ എലഗന്റ് ലുക്കിൽ പാർവതി തിരുവോത്ത്; തരംഗമായി ചിത്രങ്ങൾ

uploads/news/2025/12/818406/1000669718.jpg
Parvathy thiruvoth (Image Source: Instagram)

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്ഥാനം പിടിച്ച താരമാണ് പാർവ്വതി തിരുവോത്ത്. 2006ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ താരം പിന്നീട് നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ശേഷം ചെറിയൊരു ഇടവേളയെടുത്ത താരം ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി. കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം ഉറപ്പിക്കാൻ സാധിച്ച അഭിനേത്രിയാണ് പാർവതി.
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും പാർവതിക്ക് ആരാധകരുണ്ട്. അഭിനയം പോലെ തന്നെ തന്നെ തുറന്നു പറച്ചിലുകളിലൂടെയും നിലപാടുകളിലൂടെയും പാർവതി ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്.
അഭിനയത്തിലെ മികവിനൊപ്പം വ്യക്തിത്വത്തിലും സ്റ്റൈലിലും പ്രത്യേക ശ്രദ്ധ നൽകുന്ന താരം തന്റെ ബോൾഡ് ലുക്കിലൂടെ പലപ്പോഴും ആരാധകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഉത്സവ ആഘോഷങ്ങൾക്കും അനുയോജ്യമായ എത്തിനിക് വെയർ ധരിച്ച ചിത്രങ്ങൾ പങ്കിടുകയാണ് താരം. ബന്ധനി രൂപ് കോട്ടി അനാർക്കലിയിലാണ് താരം തിളങ്ങുന്നത്. ഇതിനൊപ്പമുള്ള നേവി കോട്ടി എംബ്രോയിഡറി
"യോജിപ്പുള്ള അസ്തിത്വം ആഘോഷിക്കുന്ന ഒരു സായാഹ്നം...
ഹാർമോണിയസ് കേരളത്തിൽ എന്നെ ചേർത്തതിന് ഗൾഫ് മാധ്യമം സൗദിക്ക് നന്ദി..." എന്ന ക്യാപ്ഷൻ നൽകിയാണ് പാർവതി തിരുവോത്ത് ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW