-->
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അമ്മയുടെ വിയോഗത്തിലും, നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വേര്‍പാടിലും അനുശോചനം രേഖപ്പെടുത്തി നടി ശോഭന. തന്റെ പ്രിയ സഹപ്രവര്‍ത്തകരുടെ നഷ്ടത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പാണ് താരം പങ്കുവെച്ചത്. ശ്രീനിവാസനുമായും മോഹന്‍ലാലുമായും പതിറ്റാണ്ടുകളുടെ ആത്മബന്ധമുളള ശോഭന ആ ഓര്‍മ്മകളുടെ ഭാരത്തിലാണ് പ്രതികരിക്കാന്‍ വൈകിയതെന്നും തന്റെ കുറിപ്പിലൂടെ പറഞ്ഞു.
‘എന്റെ പ്രിയ സഹപ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വേര്‍പാടില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദു:ഖം എന്നത് തികച്ചും വ്യക്തിപരമായ ഒന്നായതുകൊണ്ടാണ് ഇത് പരസ്യമായി പങ്കുവെക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തത്. അദ്ദേഹത്തിന്റെ കുടുംബത്തിനും കലാലോകത്തിനും നഷ്ടമായത് ബഹുമുഖ പ്രതിഭയായ ഒരു കലാകാരനെ മാത്രമല്ല അതിലുപരി തികഞ്ഞൊരു മനുഷ്യസ്‌നേഹിയെ കുടിയാണ്. പ്രിയപ്പെട്ട ശ്രീനിവാസന്‍ ചേട്ടന് ആദരാഞ്ജലികള്‍, താങ്ങളുടെ അനശ്വരമായ സൃഷ്ടികളിലൂടെ താങ്കള്‍ എന്നും ഓര്‍മ്മിക്കപ്പെടും. അമതാടൊപ്പം തന്നെ ശ്രീ മോഹന്‍ലാലിന്റെ പ്രിയ മാതാവ് ശ്രീമതി ശാന്താകുമാരിയുടെ വിയോഗത്തില്‍ അദ്ദേഹത്തിനും കുടുംബത്തിനുമുളള എന്റെ ഹൃദയം നിറഞ്ഞ അനുശോചനവും ഈ അവസരത്തില്‍ അറിയിക്കുന്നു’ ശോഭന കുറിച്ചു.