-->
ഇന്ത്യക്കാരുടെ ഷോപ്പിംഗ് രീതികളിലെ കൗതുകകരമായ മാറ്റങ്ങള്‍ വെളിപ്പെടുത്തി സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന്റെ 2025ലെ വാര്‍ഷിക റിപ്പോര്‍ട്ട്. ഐഫോണ്‍ മുതല്‍ പാല്‍ വരെയും, സ്വര്‍ണം മുതല്‍ കറിവേപ്പില വരെയും ഇന്‍സ്റ്റാമാര്‍ട്ട് വഴി ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയ ഈ വര്‍ഷത്തില്‍ ചില വിചിത്രമായ ഓര്‍ഡറുകളും ശ്രദ്ധ നേടിയിട്ടുണ്ട്.
ഇതില്‍ ഏറ്റവും കൗതുകകരമായത് ചെന്നൈയില്‍ നിന്നുള്ള ഒരു ഉപഭോക്താവ് ഒരു വര്‍ഷം ഗര്‍ഭനിരോധന ഉറകള്‍ വാങ്ങാനായി മാത്രം ഒരു ലക്ഷത്തിലധികം രൂപ ചിലവഴിച്ചതാണ്. 228 തവണകളായി നടത്തിയ ഓര്‍ഡറുകളുടെ ആകെ തുക 1,06,398 രൂപയാണ്. ഇന്‍സ്റ്റാമാര്‍ട്ടിലെ കണക്കുകള്‍ പ്രകാരം ഓരോ 127 ഓര്‍ഡറുകളിലും ഒരെണ്ണം കോണ്ടം പാക്കറ്റുകളാണ്. സെപ്റ്റംബര്‍ മാസത്തിലാണ് ഇതിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത് (24% വര്‍ധനവ്).